29.4 C
Kottayam
Wednesday, June 17, 2026

ഒന്നര വർഷമായി കിടപ്പു മുറിയിലും മാസ്‌ക് ഊരാതെ യുവാവ്: വിചിത്ര പെരുമാറ്റത്തിൽ വശംകെട്ട് ഭാര്യ

Must read

ലണ്ടൻ:കൊറോണ വൈറസിനെ നേരിടാന്‍ വാക്‌സിന്‍ എടുത്തിട്ടും കിടപ്പുമുറിയില്‍ പോലും ഭര്‍ത്താവ് മാസ്‌ക് ഊരുന്നില്ലെന്ന് ഭാര്യയുടെ പരാതി. വൈറസിനെ കുറിച്ച് ശാസ്ത്രലോകത്തിന് ഒന്നുമറിയില്ലെന്നും അസുഖം വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഭര്‍ത്താവ് പറയുന്നതായി സ്ലേറ്റ് മാഗസിനിലെ ഡോക്ടര്‍ക്ക് ഭാര്യ എഴുതിയ കത്ത് പറയുന്നു.

ബ്രിട്ടീഷുകാരിയായ യുവതിയാണ് ഇങ്ങനെ കത്തെഴുതിയിരിക്കുന്നത്. കൊറോണ വൈറസ് ജൈത്രയാത്ര തുടങ്ങിയ ശേഷം ഭര്‍ത്താവ് മാസ്‌ക് ഊരിയിട്ടില്ല. ഞാനും വാക്‌സിനെടുത്തു. പക്ഷെ, വീട്ടില്‍ പോലും മാസ്‌ക് ധരിച്ചു നടക്കുകയാണ് ഭര്‍ത്താവ്. ഉറങ്ങുമ്പോഴും ബാത്ത്‌റൂമില്‍ പോവുമ്പോളും മാസ്‌കുമായാണ് പോവുന്നത്. സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ പോലും മാസ്ക് ഊരുന്നില്ല.

ഡൈനിങ് ടേബിളിലിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ വായ്ഭാഗം മാത്രം തുറക്കും. ഭക്ഷണം വായിലെത്തിയാല്‍ മാസ്‌ക് വെച്ച് വായ് അടക്കും.അതിന് ശേഷമാണ് ചവക്കുന്നതും. വാക്‌സിന്‍ എടുത്തതിനാല്‍ ഇപ്പോള്‍ മാസ്‌ക് വെക്കാതെയാണ് താന്‍ പുറത്തുപോവുന്നത്. പക്ഷെ, വീട്ടിലെത്തുമ്പോള്‍ ഭര്‍ത്താവിന് വേണ്ടി മാസ്‌ക് വെക്കേണ്ടി വരുന്നു.

ഭര്‍ത്താവിന്റെ സുന്ദരമായ മുഖം നഗ്നമായി കണ്ടിട്ട് ഇപ്പോള്‍ വര്‍ഷം കഴിഞ്ഞുവെന്നും യുവതി കത്തില്‍ വിലപിക്കുന്നു. മുമ്പത്തെ പോലെ അദ്ദേഹത്തിന്റെ ചുണ്ടുകളില്‍ ഉമ്മവെക്കണമെന്ന ആഗ്രഹം ഇപ്പോഴുമുണ്ട്. തുണിക്കഷണത്തിന് മുകളിലൂടെ ഉമ്മവെച്ചിട്ട് എന്തുണ്ട് കാര്യം ?

- Advertisement -

മാസ്‌കുമായി തുടരാനാണ് ഭര്‍ത്താവിന്റെ ഉദ്ദേശമെങ്കില്‍ ഉപേക്ഷിക്കൂയെന്നാണ് എന്റെ അമ്മ പറയുന്നത്. എനിക്ക് അതിന് താല്‍പര്യമില്ല. താന്‍ എന്താണ് ചെയ്യേണ്ടതെന്നാണ് യുവതി മാഗസിനിലെ ഡോക്ടറോട് ചോദിക്കുന്നത്.

- Advertisement -

ഏതെങ്കിലും വിദഗ്ദരായ ഡോക്ടറുമായി ഭര്‍ത്താവിനെ കൊണ്ട് സംസാരിപ്പിക്കണമെന്നാണ് മാഗസിനിലെ ഡോക്ടര്‍ ചോദ്യോത്തര പംക്തിയില്‍ മറുപടി നല്‍കിയിരിക്കുന്നത്. വൈറസുമായി ബന്ധപ്പെട്ട തെറ്റിധാരണകള്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുമെന്നും ജീവിതം വീണ്ടും പൂത്തുലയുമെന്നുമാണ് ഡോക്ടര്‍ പറയുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വാഴക്കുല വെട്ടുന്നതിനിടെ വയോധികന് പാമ്പ് കടിയേറ്റു, കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി

കോഴിക്കോട്: വാഴക്കുല വെട്ടുമ്പോൾ വയോധികന്റെ കൈക്ക് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവന്റെ (62) കൈക്കാണ് പാമ്പുകടിയേറ്റത്. ബുധനാഴ്ച രാവില 9.30 ഓടെയായിരുന്നു സംഭവം.വീടിനു സമീപത്തെ വാഴത്തോട്ടത്തിൽനിന്ന് കുല വെട്ടുമ്പോൾ വാഴയിൽ ഉണ്ടായിരുന്ന പാമ്പാണ് കൈക്ക് കടിച്ചത്. ഉടനെ...

ടി. വീണ ഇ.ഡി ഓഫീസിൽ ഹാജരായി, കനത്ത സുരക്ഷ; എത്തിയത് റിയാസിനൊപ്പം

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ ചോദ്യംചെയ്യലിനായി ടി. വീണ എൻഫോഴ്സ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരായി. ഭർത്താവ് പി.എ. മുഹമ്മദ് റിയാസ് എംഎൽഎക്കൊപ്പം കൊച്ചിയിലെ ഇ.ഡി. ഓഫീസിലാണ് രാവിലെ 10.30-ഓടെ വീണ ഹാജരായത്. പിന്നീട്...

Gold Price Today: വീണ്ടും ഇടിഞ്ഞ് സ്വർണ വില, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്...

ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം;മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശി ടി. രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാൾ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം...

മെസ്സിപ്പൂരം; ഫുട്‌ബോള്‍ മിശിഹാ നേടിയ ഹാട്രിക്ക് ഗോളുകളോടെ അള്‍ജീരിയയെ തരിപ്പണമാക്കി ലോകകപ്പില്‍ കുതിപ്പു തുടങ്ങി അര്‍ജന്റീന; ഗോള്‍വേട്ടയില്‍ ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ലയണല്‍ മെസ്സി

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മാസ്സ് തുടക്കം! എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ...

Popular this week