കോട്ടയത്ത് കാമുകി നാട്ടിലെത്തിയതറിഞ്ഞ് കാണാന്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

കോട്ടയം: പ്രേമത്തിന് കണ്ണും കാതുമില്ലെന്ന് പണ്ടുമുതല്‍ക്കെ നമ്മള്‍ കേള്‍ക്കുന്ന ഒന്നാണ്. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്ന സംഭവമാണ് കോട്ടയത്ത് അരങ്ങേറിയത്. ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന കാമുകിയെ കാണാന്‍ യുവാവ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഒടിപ്പാഞ്ഞെത്തി. ഒടുവില്‍ കാമുകന് എതിരെ കേസും എടുത്ത് ക്വാറന്റൈനിലാക്കുകയും ചെയ്തു.

ഇതര സംസ്ഥാനത്ത് ജോലി ചെയ്യുന്ന 24കാരിയായ കാമുകി ഇന്നലെ രാവിലെ ആണ് നാട്ടില്‍ എത്തിയത്. തുടര്‍ന്ന് ക്വാറന്റൈനിലായി. വീട്ടില്‍ സൗകര്യം ഇല്ലെന്ന് പറഞ്ഞതോടെ ആരോഗ്യവകുപ്പും പോലീസും ചേര്‍ന്ന് യുവതിയെ ആര്‍പ്പുക്കര പഞ്ചായത്ത് വക കെട്ടിടത്തില്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി.

കാമുകി നാട്ടില്‍ എത്തിയെന്ന് അറിഞ്ഞതോടെ കാമുകന് കാണാന്‍ തിടുക്കമായി. ഇതോടെ ഒന്നും ചിന്തിച്ചില്ല. ബൈക്ക് എടുത്ത് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് പാഞ്ഞു. അവിടെയെത്തി കാമുകിയെ കണ്ടു. ഇതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു.

ഇയാളെ ചോദ്യം ചെയ്തതോടെ തങ്ങള്‍ പ്രണയത്തിലാണെന്ന് വ്യക്തമാക്കി. യുവതിയും ഇതേ മറുപടിയാണ് നല്‍കിയത്. ഇതോടെയാണ് യുവാവിനെയും ക്വാറന്റൈനിലാക്കിയത്. ക്വാറന്റൈന്‍ ചട്ടം ലംഘിച്ചതിനാണ് യുവാവിനെതിരെ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News