വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് ലോക്ക് ഡൗണില്‍ ഏറ്റുമാനൂര്‍ സ്വദേശിയെ വിവാഹം കഴിച്ചു, ആദ്യഭാര്യ രംഗത്ത് വന്നതോടെ യുവാവിന്റെ കള്ളി വെളിച്ചത്തായി; ഒടുവില്‍ സംഭവിച്ചത്

ഏറ്റുമാനൂര്‍: വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് ലോക്ക്ഡൗണിന്റെ മറവില്‍ ആരുമറിയാതെ വീണ്ടും വിവാഹം കഴിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ആദ്യ ഭാര്യ അന്വേഷിച്ചെത്തിയതോടെയാണ് യുവാവിന്റെ കള്ളി പൊളിഞ്ഞത്. കണ്ണൂര്‍ സ്വദേശിയായ വിനോദ് എന്നയാളാണ് ഏറ്റുമാനൂര്‍ സ്വദേശിയായ യുവതിയുമായി നാടുവിട്ടത്. ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ജൂണ്‍ 14ാണ് യുവാവ് വിവാഹം ചെയ്തത്. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സുഹൃത്തുക്കളുമായി എത്തി യുവാവ് യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ വീട്ടില്‍ തന്നെ താമസിച്ച് വരികയായിരുന്നു. ആദ്യ വിവാഹവിവരം മറച്ചുവച്ചാണ് വിനോദ് രണ്ടാമതും കല്യാണം കഴിച്ചത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുടെ ഏറ്റുമാനൂരിലെ വീട്ടില്‍ വിനോദ് എത്തുകയും വിവാഹാലോചന നടത്തുകയും ചെയ്തു. തുടര്‍ന്നാണ് ലോക്ഡൗണ്‍ സമയം എത്തി വിവാഹം നടത്തിയത്.
വീട് കണ്ണൂരാണെന്നും വീട്ടില്‍ അമ്മ മാത്രമേ ഉള്ളൂവെന്നുമാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോട് പറഞ്ഞിരുന്നത്.

പിന്നീട് തിരുവല്ല സ്വദേശിനിയായ ആദ്യഭാര്യ ഏറ്റുമാനൂരില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോഴാണ് വിനോദ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവാണെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് മനസിലായത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News