സ്വന്തം കുഞ്ഞിനെ യുവാവ് വിറ്റത് 40,000 രൂപയ്ക്ക്: സെക്‌സ് റാക്കറ്റ് അംഗമായ കൊടും ക്രിമിനല്‍ അറസ്റ്റില്‍

ഗുവാഹത്തി: മയക്കുമരുന്ന് വാങ്ങാന്‍ സ്വാന്തനം കുഞ്ഞിനെ വിറ്റ് യുവാവ്. നാലുവയസുകാരനായ മകനെ അച്ഛനായ അമിനുല്‍ ഇസ്ലാം 40,000 രൂപയ്ക്ക് വിറ്റുവെന്നാണ് റിപ്പോര്‍ട്ട്. ആസാമിലെ മോറിഗന്‍ ജില്ലയിലാണ് സംഭവം. അമിനുല്‍ ഇസ്ലാം, കുട്ടിയെ വാങ്ങിയ സാസിദാ ബീഗം എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

മയക്കുമരുന്ന് ഉള്‍പ്പടെയുള്ള ലഹരിക്ക് അടിമയാണ് അമിനുല്‍. ഇയാള്‍ മയക്കുമരുന്ന് കടത്തില്‍ പങ്കാളിയാണെന്ന് അറിഞ്ഞത്തിനു പിന്നാലെ ഭാര്യ സ്വന്തം വീട്ടിലേയ്ക്ക് പോയി. കഴിഞ്ഞദിവസം ഭാര്യ പിതാവിനെ സമീപിച്ച് അമിനുള്‍, ആധാര്‍ കാര്‍ഡിനായി അപേക്ഷ നല്‍കാന്‍ കുഞ്ഞിനെ തനിക്കൊപ്പം അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച് ഭാര്യ പിതാവ് കുഞ്ഞിനെ കൂടെ വിട്ടു

എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ എത്തിക്കാത്തതില്‍ സംശയം തോന്നിയ ഭാര്യ വീട്ടുകാര്‍ക്കൊപ്പം അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അവര്‍ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വീണ്ടെടുത്തത്. അമിനുല്‍ കൊടും ക്രിമിനലാണെന്നും മയക്കുമരുന്ന് കച്ചവടത്തിനൊപ്പം സെക്‌സ് റാക്കറ്റിലെ അംഗവുമാണെന്നും പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News