32.8 C
Kottayam
Friday, April 26, 2024

ഒളിംപിക്‌സിന് കൊടിയിറക്കം,അമേരിക്ക ചാമ്പ്യന്‍മാര്‍,നിലമെച്ചപ്പെടുത്തി ഇന്ത്യ

Must read

ടോ​ക്കി​യോ:കാ​യി​ക മാ​മാ​ങ്ക​മാ​യ ഒ​ളി​ന്പി​ക്സി​ന് ടോ​ക്കി​യോ​യി​ല്‍ കൊ​ടി​യി​റ​ക്കം. ലോ​കം ടോ​ക്കി​യോ​യി​ലേ​ക്ക് ചു​രു​ങ്ങി​യ 17 ദി​വ​സ​ങ്ങ​ള്‍​ക്കാ​ണ് ഇന്ന് അ​വ​സാ​ന​മാ​കു​ന്ന​ത്. ലോ​കം കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ പ​ക​ച്ചു​നി​ല്‍​ക്കെ​യാ​ണ് ജ​പ്പാ​ന്‍ ഒ​ളി​ന്പി​ക്സ് വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

കൂ​ടു​ത​ല്‍ വേ​ഗ​ത്തി​ല്‍, ഉ​യ​ര​ത്തി​ല്‍, ക​രു​ത്തോ​ടെ എ​ന്ന ഒ​ളി​ന്പി​ക്സ് ആ​പ്ത​വാ​ക്യ​ത്തി​ലേ​ക്ക് ഒ​രു​മി​ച്ച്‌ എ​ന്ന വാ​ക്ക് കൂ​ടി എ​ഴു​തി​ചേ​ര്‍​ത്താ​ണ് ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​നു തി​ര​ശീ​ല വീ​ഴു​ന്ന​ത്. സ​മാ​പ​ന ച​ട​ങ്ങി​ലെ താ​ര​ങ്ങ​ളു​ടെ പ​രേ​ഡി​ല്‍ ഗു​സ്തി​യി​ല്‍ വെ​ങ്ക​ലം നേ​ടി​യ ബ​ജ്റം​ഗ് പൂ​നി​യ​യാ​ണ് ഇ​ന്ത്യ​ന്‍ പ​താ​ക വ​ഹി​ച്ച​ത്.മ​ത്സ​രം പൂ​ര്‍​ത്തി​യാ​ക്കു​ന്ന താ​ര​ങ്ങ​ള്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ മ​ട​ങ്ങ​ണ​മെ​ന്ന​തി​നാ​ല്‍ പ്ര​മു​ഖ താ​ര​ങ്ങ​ളി​ല്‍ പ​ല​രും സ​മാ​പ​ന ച​ട​ങ്ങി​നി​ല്ല.

​ജൂലൈ 23ന് ​ടോ​ക്കി​യോ​യി​ല്‍ തു​ട​ക്കം കു​റി​ച്ച ഒ​ളി​ന്പി​ക്സി​ല്‍ അ​മേ​രി​ക്ക ചാ​ന്പ്യ​ന്‍ പ​ട്ടം നി​ല​നി​ര്‍​ത്തി. 39 സ്വ​ര്‍​ണ​വും 41 വെ​ള്ളി​യും 33 വെ​ങ്ക​ല​വും സ​ഹി​തം 113 മെ​ഡ​ലു​ക​ളു​മാ​യാ​ണ് അ​മേ​രി​ക്ക ഒ​ന്നാ​മ​തെ​ത്തി​യ​ത്. 38 സ്വ​ര്‍​ണ​വും 32 വെ​ള്ളി​യും 18 വെ​ങ്ക​ല​വും സ​ഹി​തം 88 മെ​ഡ​ലു​ക​ളു​മാ​യി ചൈ​ന ര​ണ്ടാ​മ​താ​ണ്. 27 സ്വ​ര്‍​ണ​വും 14 വെ​ള്ളി​യും 17 വെ​ങ്ക​ല​വും സ​ഹി​തം 58 മെ​ഡ​ലു​ക​ളു​മാ​യി ആ​തി​ഥേ​യ​രാ​യ ജ​പ്പാ​ന്‍ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

ഒ​ളി​ന്പി​ക്സ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ഇ​ന്ത്യ ഒ​രു സ്വ​ര്‍​ണ​വും ര​ണ്ടു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വും സ​ഹി​തം ഏ​ഴു മെ​ഡ​ലു​ക​ളു​മാ​യി 48-ാം സ്ഥാ​ന​ത്താ​ണ്. ആ​കെ 86 രാ​ജ്യ​ങ്ങ​ളാ​ണ് ടോ​ക്കി​യോ​യി​ല്‍ മെ​ഡ​ല്‍ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച​ത്.റിയോ ഒളിംപിക്‌സില്‍ 67 ാം സ്ഥാനത്തായിരുന്നു ഇന്ത്യ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week