ടിക് ടോക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ മധ്യവയസ്‌കയെ യുവാവ് കൊലപ്പെടുത്തി; കാരണം ഇതാണ്

ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രണയത്തിലായ മധ്യവയസ്‌കയെ യുവാവ് കൊലപ്പെടുത്തി. വ്യാഴാഴ്ച ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ രാഘവ് കുമാര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബിസ്റാഖ് സ്വദേശിനായായ യുവതിയാണ് കൊല ചെയ്യപ്പെട്ടത്. വ്യാഴാഴ്ച ഇവരുടെ മകന്‍ ജോലി കഴിഞ്ഞ് മടങ്ങി എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

രാത്രി എട്ട് മണിയോടെ വീട്ടിലെത്തിയ മകന്‍ പല തവണ വിളിച്ചിട്ടും ബെല്ലടിച്ചിട്ടും വാതില്‍ തുറന്നില്ല. വീട് അകത്ത് നിന്നു പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ഒരു വിധത്തില്‍ വീടിനുള്ളില്‍ മകന്‍ കയറിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് മകന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

സിസി ടിവി ദൃശ്യങ്ങളില്‍ നിന്നു പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാത്രി ഫ്ളാറ്റില്‍ നിന്ന് ഇയാള്‍ പുറത്തേക്ക് പോകുന്നത് സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. പണത്തെ ചോല്ലി നടന്ന തര്‍ക്കമാണ് കൊലപാതക കാരണമെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News