അമിതമായി ലൈംഗിക ഉത്തേജന ഗുളികകള്‍ കഴിച്ച 25കാരന് ദാരുണാന്ത്യം
ഭോപ്പാല്‍: ലൈംഗിക ഉത്തേജന ഗുളികകള്‍ അമിതമായി കഴിച്ച 25കാരന്‍ മരിച്ചു. ഭോപ്പാലിലാണ് സംഭവം. ബാബു മീണ എന്ന യുവാവാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 10 ലൈംഗിക ഉത്തേജന ഗുളികകള്‍ കഴിച്ച യുവാവിനെ കടുത്ത ശ്വാസം തടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അവിവാഹിതനായ ബാബു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഡിസംബര്‍ ഏഴിന് ബാബു നിരവധി ലൈംഗിക ഉത്തേജന ഗുളികകള്‍ കഴിച്ചതായി സഹോദരന്‍ സോനു പോലീസിനോട് പറഞ്ഞു. ഗുളിക കഴിച്ച ശേഷം കടുത്ത ക്ഷീണം, ഛര്‍ദ്ദി, വയറുവേദന എന്നിവ അനുഭവപ്പെട്ടു. ഡോക്ടറെ കണ്ടെങ്കിലും ആരോഗ്യ നില വഷളായി. ഡിസംബര്‍ ഒമ്പതിന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചക്ക് രണ്ട് മണിയോടെ കടുത്ത ശ്വാസം നേരിട്ടതിനെ തുടര്‍ന്ന് മരിച്ചു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം അറിയാനാകൂവെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ആത്മഹത്യകുറിപ്പോ മറ്റ് സൂചനകളോ കണ്ടെടുത്തിട്ടില്ലെന്ന് എസ്ഐ ദേവേന്ദ്ര പറഞ്ഞു.