പബ്ജി കളിയില്‍ മുഴുകി വെള്ളമാണെന്ന് കരുതി രാസലായനി കുടിച്ചു; യുവാവിന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: പബ്ജി കളിയില്‍ മുഴുകി വെള്ളമാണെന്ന് കരുതി സ്വര്‍ണം മിനുക്കാനുപയോഗിക്കുന്ന രാസലായനി കുടിച്ച യുവാവ് മരിച്ചു. 20കാരനായ സൗരഭ് യാദവ് ആണ് മരിച്ചത്. സ്വര്‍ണവ്യാപാരിയായ സുഹൃത്തിനൊപ്പം ഡല്‍ഹിയില്‍ നിന്നു ആഗ്രയിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവാവ്. ഇരുവര്‍ക്കും ഒറ്റ ബാഗേ ഉണ്ടായിരുന്നുള്ളൂ.

സ്വര്‍ണ്ണം മിനുക്കാനുപയോഗിക്കുന്ന ലായനിയും കുടിവെളളവും ഒരേ ബാഗിലാണ് സൂക്ഷിച്ചിരുന്നത്. യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ സൗരഭ് പബ്ജിയില്‍ മുഴുകിയിരിക്കുകയായിരുന്നുവെന്ന് സന്തോഷ് പറയുന്നു. രാസലായനി ഉള്ളില്‍ ചെന്ന് അല്‍പസമയത്തിനകം തന്നെ സൗരഭ് കുഴഞ്ഞുവീണു. അടുത്ത റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News