മലപ്പുറത്ത് പന്തുകളിയെ ചൊല്ലി തര്‍ക്കം; യുവാവിന് വെട്ടേറ്റു

മലപ്പുറം: താനൂരില്‍ പന്തുകളിയെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവിന് വെട്ടേറ്റു. ഉണ്യാല്‍ സ്വദേശി അക്ബര്‍ ബാദുഷക്കാണ് വെട്ടേറ്റത്. വെട്ടേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തില്‍ ചീനച്ചിന്റെ പുരക്കല്‍ ഉനൈസിനെതിരെയാണ് പോലീസ് കേസെടുത്തു. ഫുട്‌ബോള്‍ കളിയയുമായി ബന്ധപ്പെട്ട് രണ്ടുപേരും തമ്മില്‍ നേരത്തെ തര്‍ക്കം ഉണ്ടായിരിന്നു. പ്രതി ഉനൈസ് നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News