തിരുവനന്തപുരം: കോവിഡ് സന്നദ്ധ പ്രവര്‍ത്തകന്‍ ചമഞ്ഞ് സാനിറ്റൈസര്‍ കലര്‍ത്തി വിദേശ മദ്യം വില്‍പന നടത്തിയ യുവാവ് പിടിയില്‍. ‘ചപ്പാത്തി’ എന്ന കോഡ് നല്‍കി മദ്യം ബൈക്കില്‍ കൊണ്ടു നടന്നാരുന്നു മദ്യവില്‍പ്പന.
<p>വര്‍ക്കല സ്വദേശിയായ സജിനാണ് പിടിയിലായത്. സാനിട്ടൈസറും വിദേശമദ്യവും ചേര്‍ത്ത് ബൈക്കില്‍ കറങ്ങി നടന്നായിരുന്നു ഇയാളുടെ മദ്യ വില്പന. ഈഥൈയില്‍ ആല്‍ക്കഹോള്‍ കൂടുതലടങ്ങിയ സാനിട്ടൈസര്‍ വാങ്ങി വൈറ്റ് റം, വോഡ്ക എന്നിവയില്‍ കലര്‍ത്തി ‘ചപ്പാത്തി’ എന്ന കോഡ് ഉപയോഗിച്ചായിരുന്നു വില്‍പന. ഒരു ലിറ്ററിന് 1600 രൂപയ്ക്കാണ് ഇയാള്‍ വിറ്റിരുന്നത്.</p>
<p>മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നാണ് ഇയാള്‍ സാനിറ്റൈസര്‍ വാങ്ങിയിരുന്നത്. അതേസമയം, തിരുവനന്തപുരം തുമ്പയിലും വിഴിഞ്ഞത്തും വര്‍ക്കലയിലും വ്യാജ മദ്യം വിറ്റ രണ്ട് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ലിറ്ററിന് 1600 മുതല്‍ 1800 രൂപ വരെ ഇടാക്കിയാണ് തലസ്ഥാനത്തെ വ്യാജമദ്യ വില്‍പന നടക്കുന്നത്. തിരുവനന്തപുരം തുമ്പയില്‍ വീട് കേന്ദ്രീകരിച്ചായിരുന്നു ചാരായം വാറ്റ്.</p>