25.7 C
Kottayam
Saturday, May 18, 2024

പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്ക് ഡൗണ്‍ നീട്ടല്‍ പ്രഖ്യാപനമുണ്ടായേക്കും

Must read

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെ നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 10 ന് ആണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

<p>ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടാനുള്ള തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ഇക്കാര്യം പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. കേരളം ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന അഭിപ്രായമാണ് അറിയിച്ചത്.</p>

<p>ഉപാധികളോടെ ലോക്ക്ഡൗണ്‍ നീട്ടാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. രാജ്യം വലിയ സാമ്പത്തിക തകര്‍ച്ചയെ നേരിടുന്നതിനാല്‍ കൊവിഡ് രഹിത പ്രദേശങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടായേക്കും.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week