സെക്‌സുണ്ടെന്ന് പറഞ്ഞ് പല നായികമാരും പ്രതിഫലം കൂടുതല്‍ ചോദിച്ചു; വെളിപ്പെടുത്തലുമായി സംവിധായകന്‍
സംവിധായകന്‍ പ്രിയനന്ദന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. തന്റെ ചിത്രമായ സൂഫി പറഞ്ഞ കഥയില്‍ അഭിനയിക്കാനായി മലയാളത്തിലെ പല നടിമാരെയും സമീപിച്ചെങ്കിലും എല്ലാവരും പ്രതിഫലം കൂട്ടി ചോദിച്ചു.
<p>സിനിമയില്‍ സെക്സ് ഉണ്ട് അതിനാല്‍ പ്രതിഫലം കൂട്ടി നല്‍കണം എന്നായിരുന്നു നായികമാര്‍ എല്ലാം ആവശ്യപ്പെട്ടതെന്നുമാണ് പ്രിയനന്ദന്റെ സോഷ്യല്‍ മീഡിയയിലൂടെയുള്ള വെളിപ്പെടുത്തല്‍.</p>
പ്രിയനന്ദന്റെ വാക്കുകള്‍
അമ്പലവും പള്ളിയും നില്‍ക്കുന്നിടത്തു തന്നെ നില്‍ക്കട്ടെ നമ്മുടെ ഹൃദയങ്ങള്‍ക്കിടയില്‍ മതിലുകള്‍ പാടില്ല. (ബഷീര്‍)
എന്റെ മൂന്നാമത്തെ സിനിമയായിരുന്നു സൂഫി പറഞ്ഞ കഥ. തമ്പി ആന്റണിയുംപ്രകാശ് ബാരയും കാരണമാണ് ഈ സിനിമ സംഭവിച്ചത്. ഒരുപക്ഷേ 16 എംഎം എന്ന ഫോര്‍മാറ്റില്‍ നിന്നു മാറി ഷൂട്ട് ചെയ്ത സിനിമയും സൂഫി പറഞ്ഞ കഥയാണ്.
സിനിമ അറിയാന്‍ നടക്കുന്ന ആരംഭകാലത്ത് ഭയം കലര്‍ന്ന ബഹുമാനത്തോടെമാത്രമെ ഞാന്‍ ക്യാമറമാന്‍ കെ.ജി. ജയേട്ടനെ കണ്ടിരുന്നത്.(കെ.ആര്‍ മോഹനേട്ടന്റെയും , മണിലാലിന്റെ യുമൊക്കെ വര്‍ക്കുകളില്‍ ജയേട്ടനായിരുന്നു ക്യാമറ. ഞാന്‍ സംവിധാന സഹായിയും ). ഞാന്‍ സിനിമ ചെയ്യാന്‍ തുടങ്ങിയപ്പൊ ജയേട്ടനെ വിളിക്കാനൊന്ന് ഭയപ്പെടുകയും ചെയ്തിരുന്നു.
പുലിജന്മത്തിന്റെ ക്യാമറമാനും ജയേട്ടന്‍ തന്നെയായിരുന്നു. ആ സിനിമ വര്‍ക്ക് ചെയ്യുമ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു. നമ്മള്‍ പഠിക്കാനും അറിയാനും വേണ്ടിയുള്ള ഒച്ചകള്‍ ഒരുപക്ഷേ മറക്കാന്‍ കഴിയാത്ത ശ്രദ്ധയുടെ അടയാളമാകാനായിന്നുവെന്ന് . ഈ സിനിമക്ക് മികച്ച ഛായഗ്രഹകനുള്ള സംസ്ഥാന അവാര്‍ഡും ജയേട്ടനായിരുന്നു.
മതം എന്നതിനേക്കാള്‍ സ്നേഹം, പ്രണയം എന്നൊക്കെ പറയുന്നതിന് വ്യാഖ്യാനങ്ങളുടെ മറുകരയുണ്ടെന്ന് സൂഫി എന്നെ അനുഭവപ്പെടുത്തിയിട്ടുണ്ട്.എന്താണ് പാരമ്പര്യം എന്നതല്ല എന്താണ് പാരസ്പര്യം എന്നതാണ് മുഖ്യമെന്നും അറിയാനുള്ള വഴിയും സൂഫിയിലുണ്ട്. കലാകൗമുദിയില്‍ ഖണ്ഡശയായി വരുന്ന കാലത്ത് വായിക്കുമ്പോള്‍ ഞാന്‍ സ്വപ്നത്തിന്റെ നൂലില്‍ ഒരിക്കലും ചേര്‍ത്തു വെച്ചിരുന്നില്ല സൂഫിയെ.
കെ.പി.രാമനുണ്ണി ആദ്യമായ് തിരക്കഥ രചിച്ചതും സൂഫിക്കു വേണ്ടി തന്നെ. ഈ സിനിമയിലെ നായികയ്ക്കു വേണ്ടിമലയാളത്തിലെ പലരെയും സമീപിച്ചിരുന്നു. അവരുടെ സമീപനമെന്നു പറയുന്നത് സിനിമയില്‍ സെക്സ് ഉണ്ട് അതുകൊണ്ട് പ്രതിഫലം കൂട്ടി തരണമെന്നൊക്കെയായിരുന്നു. അഭിനയവും സെക്സും തമ്മിലുളള ബന്ധമെന്നത്.
പണമാണോ എന്ന് ഞാന്‍ ചിന്തിക്കാതെയുമിരുന്നില്ല. ഇവിടെയൊക്കെയാണ് ഷര്‍ബാനി പ്രസക്തമാകുന്നതും അഭിനേത്രി വെറും നടിയാകുന്നതും. ആര്‍ട്ടിസ്റ്റാകുന്നതും തമ്മിലുള്ള വ്യത്യാസം എന്തെന്ന് ഷര്‍ബാനി ബോധ്യമാക്കി തന്നു.
തന്റെ 25 വര്‍ഷത്തെ സംഗീത ജീവിതത്തിനിടയില്‍ ഏറ്റവും മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ഈ സിനിമയിലൂടെ മോഹന്‍ സിത്താരക്ക് ലഭിച്ചു. തെക്കിനികോലായാ ചുമരില്‍ ഞാനെന്റെ &ൂൗീ;േ അതി മനോഹരമായ വരികള്‍ എഴുതിയ റഫീക് അഹമ്മദിനുമായിരുന്നു ഗാനരചനക്കുള്ള സമ്മാനവും. തമ്പിച്ചായനും പ്രകാശ് ബാരയ്ക്കും ഒരിക്കല്‍ കൂടി നന്ദി.