27.8 C
Kottayam
Tuesday, May 28, 2024

വേനലവധി വെട്ടിക്കുറക്കാന്‍ തീരുമാനം; അധ്യയന വര്‍ഷം നേരത്തെ ആരംഭിച്ചേക്കും

Must read

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കഴിയുന്നമുറയ്ക്ക് വേനലവധി നേരത്തെ അവസാനിപ്പിച്ച് പുതിയ അധ്യയന വര്‍ഷംവേഗത്തില്‍ തുടങ്ങാന്‍ കേന്ദ്രനീക്കം. കൊവിഡ് ഭീതിയെത്തുടര്‍ന്ന് വിദ്യാഭ്യാസ മേഖലയില്‍ പ്രവൃത്തി ദിനങ്ങളിലുണ്ടായ നഷ്ടം കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ ഈ നീക്കം.

<p>ഇതനുസരിച്ച് അക്കാദമിക് കലണ്ടര്‍ പുന:ക്രമീകരിക്കാന്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പുകളോടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.</p>

<p>മേയ് മാസം പകുതിയോടെയോ മേയ് മൂന്നാം വാരത്തോടെയോ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചേക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനും കേന്ദ്രം വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെടും. ഓണ്‍ലൈനായി പരീക്ഷകള്‍ നടത്തുന്ന കാര്യവും കേന്ദത്തിന്റെ പരിഗണനയിലുണ്ട്.</p>

<p>ലോക്ക്ഡൗണിന് പിന്നാലെ രാജ്യത്തെ ഓണ്‍ലൈന്‍ പഠനത്തില്‍ കഴിഞ്ഞ രണ്ടാഴ്ച വലിയ വര്‍ധവുണ്ടായെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week