ട്രംപിന്റെ ഉറ്റ സുഹൃത്ത് കൊവിഡ് ബാധിച്ച് മരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറ്റ സുഹൃത്ത് സ്റ്റാന്‍ലി ചെറ(80) കൊവിഡ് ബാധിച്ച് മരിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ട്രംപിനെ ഏറെ സാമ്പത്തികമായി സഹായിച്ചയാളാണ് ഇദ്ദേഹം. കഴിഞ്ഞദിവസം നടത്തിയ വൈറ്റ്ഹൗസ് യോഗത്തില്‍ സ്റ്റാന്‍ലി രോഗബാധിതനായ വിവരം ട്രംപ് അറിയിച്ചിരുന്നു.
<p>ലോകത്തിലെ ഏറ്റവും വലിയ ബില്‍ഡറും റിയല്‍എസ്റ്റേറ്റ്കാരനുമെന്നാണ് ട്രംപ് സ്റ്റാന്‍ലിയെ വിശേഷിപ്പിച്ചിരുന്നത്. കൊവിഡ് ഒരു സാധാരണ പനി പോലെയാണെന്നാണ് ട്രംപ് വിലയിരുത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.</p>
<p>തുടക്കത്തില്‍ പരിശോധന നടത്താന്‍ പോലും അദ്ദേഹം തയ്യാറായിരുന്നില്ല. ഒടുവില്‍ കൂട്ടുകാരില്‍ പലര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെയാണ് അദ്ദേഹം പരിശോധനയ്ക്കുപോലും തയ്യാറായത്. രണ്ടുപരിശോധനാഫലങ്ങളും നെഗറ്റീവായിരുന്നു.</p>
<p>ട്രംപിന്റെ മണ്ടത്തരങ്ങളാണ് അമേരിക്കയില്‍ കൊവിഡ് ഇത്രയേറെ പടരാന്‍ ഇടയാക്കിയതെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. ന്യൂയോര്‍ക്ക് നഗരത്തിലുള്‍പ്പെടെ രോഗം പടര്‍ന്നപ്പോള്‍ നഗരം അടച്ചിടണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും ട്രംപ് ചെവിക്കൊണ്ടില്ല. ഒടുവില്‍ കാര്യങ്ങള്‍ കൈവിടുമെന്ന ഘട്ടം എത്തിയപ്പോഴാണ് നഗരം അടച്ചിടാന്‍ തീരുമാനിച്ചത്.അടച്ചിടല്‍ തീരുമാനം പുനപരിശോധിക്കണമെന്നും ട്രംപ് ഇടയ്ക്ക് പറഞ്ഞിരുന്നു.</p>