CrimeFeaturedHome-bannerKeralaNews
മലപ്പുറത്ത് പ്രണയം നിരസിച്ചതിന് 21 കാരിയെ കുത്തിക്കൊന്നു, 13 കാരിയായ സഹോദരിയ്ക്ക് ഗുരുതര പരുക്ക്, ഇന്നലെ യുവതിയുടെ പിതാവിൻ്റെ കടയ്ക്ക് തീയിട്ടു
മലപ്പുറം:പെരിന്തൽമണ്ണയിൽ പ്രണയം നിരസിച്ചതിന് 21 കാരിയെ കുത്തി കൊലപ്പെടുത്തി. ഏലംകുളം എളാട് ചെമ്മാട്ടിൽ 21 വയസുകാരിയായ ദൃശ്യ ആണ് മരിച്ചത്. ദൃശ്യയുടെ സഹോദരി 13 കാരിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.പ്രതിയെന്ന് സംശയിക്കുന്ന വിനീഷ് വിനോദ് (21) പൊലീസ് കസ്റ്റഡിയിലാണ്
വ്യാഴാഴ്ച രാവിലെ എട്ടോടെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് യുവാവ് കൊല നടത്തിയത്. രണ്ടാം നിലയിലെ റൂമില്‍ കയറി കത്തി കൊണ്ട് കുത്തുകയായിരുന്നു. പ്രേമം നിരസിച്ചതിലുള്ള വിരോധമാണ് കാരണമെന്ന് പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രി ദൃശ്യയുടെ അച്ഛന്‍ ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പെരിന്തല്‍മണ്ണയിലെ സി കെ സ്റ്റോഴ്‌സ് കട കത്തി നശിച്ചിരുന്നു. പ്രതിക്ക് ഇതുമായി ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News