കുളിമുറിയില്‍ തെന്നി വീണ് ഡിഗ്രി വിദ്യാര്‍ഥിനി മരിച്ചു

കാസര്‍കോട്: കുളിമുറിയില്‍ തെന്നി വീണ് ഡിഗ്രി വിദ്യാര്‍ഥിനി മരിച്ചു. സീതാംഗോളി മാലിക് ദീനാര്‍ കോളജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയും പള്ളം സ്രാങ്ക് ഹൗസിലെ പരേതനായ സിദ്ദീഖിന്റെ മകളുമായ ടി എസ് നഫീസത്ത് ഷംന (20) ആണ് മരിച്ചത്.

ബുധനാഴ്ച്ച രാവിലെ 11മണിയോടെയാണ് സംഭവം. കുളിമുറിയില്‍ വച്ച് തെന്നി വീഴുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News