എന്‍ജിനീയറിംഗ് പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കില്ല

തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ റാങ്ക് പട്ടിക തയാറാക്കാന്‍ ഇക്കൊല്ലം 12ാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കില്ല. ഇക്കാര്യത്തില്‍ തത്വത്തില്‍ തീരുമാനമായതായി മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.

പ്രവേശനപരീക്ഷയിലെ സ്‌കോര്‍ മാത്രമാകും ഈ വര്‍ഷം പരിഗണിക്കുക. ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിനായി ഫയല്‍ മുഖ്യമന്ത്രിയുടെ പക്കലാണെന്നും മന്ത്രി പറഞ്ഞു. 12ാം ക്ലാസ് മാര്‍ക്ക് കൂടി പ്രവേശന പരീക്ഷയിലെ സ്‌കോറിനൊപ്പം തുല്യ അനുപാതത്തില്‍ കണക്കാക്കിയാണു മുന്‍വര്‍ഷങ്ങളില്‍ റാങ്ക് പട്ടിക തയാറാക്കിയിരുന്നത്.

ഇത്തവണ സിബിഎസ്ഇയും ഐഎസ്സിയും ഉള്‍പ്പെടെ വിവിധ ബോര്‍ഡുകള്‍ 12ാം ക്ലാസ് പരീക്ഷ ഒഴിവാക്കി. ഈ സാഹചര്യത്തില്‍ പ്രവേശന പരീക്ഷയിലെ മാര്‍ക്ക് മാത്രം പരിഗണിച്ചു പട്ടിക തയാറാക്കണമെന്നു പ്രവേശന പരീക്ഷാ കമ്മിഷണര്‍ ശുപാര്‍ശ നല്‍കിയിരുന്നു. ജൂലൈ 24നാണു പ്രവേശനപരീക്ഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News