തൃശൂരിൽ യുവതിയെ ഹോട്ടൽമുറിയിൽ കെട്ടിയിട്ട് ബലാൽസംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ

തൃശൂർ: യുവതിയെ ഹോട്ടൽമുറിയിൽ കെട്ടിയിട്ട് ബലാൽസംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ.അളഗപ്പനഗർ അരങ്ങത്ത് ലെനിൻ (54) ആണ് അറസ്റ്റിലായത്.

പട്ടയമില്ലാത്ത ഭൂമിയ്ക്കു വായ്പ തരപ്പെടുത്താമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കണ്ണൂർ സ്വദേശിനിയെ തൃശൂരിൽ വിളിച്ചുവരുത്തിയത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂർ സ്വദേശിനിയായ മുപ്പത്തിയെട്ടുകാരിയാണ് ബലാൽസംഗത്തിന് ഇരയായത്.

സ്ത്രീയുടെ ഒന്നര ഏക്കർ ഭൂമിയ്ക്കു പട്ടയം ലഭിച്ചിരുന്നില്ല. പട്ടയം തരപ്പെടുത്താമെന്നും ഭൂമിയുടെ ആധാരം പണയപ്പെടുത്തി വായ്പ നൽകാമെന്നും യുവതിയെ വിശ്വസിപ്പിച്ചു. സുഹൃത്ത് മുഖേനയാണ് യുവതി ലെനിനെ പരിചയപ്പെട്ടത്. പട്ടയത്തിന്‍റെയും വായ്പയുടേയും കാര്യങ്ങൾ സംസാരിക്കാൻ തൃശൂരിൽ വരാന്‍ ആവശ്യപ്പെട്ടു. കണ്ണൂരിൽ നിന്ന് യുവതി തൃശൂരിലെ ഹോട്ടലിൽ താമസിച്ചു.

മുറിയെടുത്ത് നൽകിയതും ലെനിൻ ആയിരുന്നു. രേഖകളിൽ ഒപ്പുവയ്ക്കാനെന്ന വ്യാജേന മുറിയിൽ എത്തിയ ശേഷം യുവതിയെ ആക്രമിച്ചെന്നാണ് പരാതി. തോർത്ത് മുണ്ട് ഉപയോഗിച്ച് കൈകൾ ബന്ദിച്ച ശേഷം ബലാൽസംഗം ചെയ്തെന്നാണ് യുവതിയുടെ മൊഴി.

യുവതിയുടെ പരാതിപ്രകാരം തൃശൂർ ഈസ്റ്റ് ഇൻസ്പെക്ടർ പി.ലാൽകുമാറും സംഘവും അന്വേഷണം തുടങ്ങി. ആറു തട്ടിപ്പുക്കേസുകളിൽ പ്രതിയായിരുന്നു ലെനിൻ. സമാനമായി ഭൂമിയുടെ വ്യാജ ആധാരമുണ്ടാക്കി വായ്പ വാങ്ങിയ പത്തൊൻപതു കേസുകൾ പ്രതിയ്ക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News