കാമുകനൊപ്പം ഹോട്ടലില്‍ മുറിയെടുത്തു; പുലര്‍ച്ചെ മറ്റൊരു സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത ശേഷം 26കാരി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ഹോട്ടലില്‍ കാമുകനൊപ്പം മുറിയെടുത്ത 26 കാരി പുലര്‍ച്ചെ മറ്റൊരു സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത ശേഷം ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ലാങര്‍ ഹൗസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ കാമുകനെ പോലിസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ ആണ്‍ സുഹൃത്തുമായി എത്തി മുറിയെടുത്ത ക്ലബ് നര്‍ത്തകിയായി ജോലി ചെയ്യുന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്.

കാമുകന്‍ മുറിയില്‍ നിന്നും പോയ ശേഷമാണ് യുവതി ഫോണില്‍ മറ്റൊരു സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്തതും ആത്മഹത്യ ചെയ്തതും. പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച് വിവാഹിതയായ യുവതി പബ്ബില്‍ വച്ചാണ് ആറുമാസം മുന്‍പ് യുവാവിനെ കണ്ടുമുട്ടിയത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി. വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരും ഒരുമിച്ചെത്തി ഹോട്ടലില്‍ മുറിയെടുത്തത്. കുറച്ചു സമയം മുറിയില്‍ ചെലവിട്ട ശേഷം യുവാവ് മടങ്ങി. മുറിയിലെത്തിയ ശേഷം ഇരുവരും ബിരിയാണി ഉള്‍പ്പെടെയുള്ള ഭക്ഷണവും വാങ്ങിയിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ സ്ത്രീ മറ്റൊരു സുഹൃത്തിനെ വിഡിയോ കോള്‍ ചെയ്ത് സംസാരിച്ചു. ഇതിനു ശേഷം യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി എട്ട് വര്‍ഷം മുന്‍പ് വിവാഹിതയായെന്നും പിന്നീട് വേര്‍പിരിഞ്ഞെന്നും കണ്ടെത്തി. ഈ ബന്ധത്തില്‍ ഏഴ് വയസ്സുള്ള മകനുമുണ്ട്. അതേസമയം യുവതിയുടെ കാമുകനും വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News