പ്രസവ വാര്‍ഡില്‍ മദ്യപിച്ചെത്തി യുവഡോക്ടറുടെ അഴിഞ്ഞാട്ടം; കൂട്ടിരിപ്പുകാരിയായ ബന്ധുവായ സ്ത്രീയെ ആക്രമിച്ചു

മുളങ്കുന്നത്തുകാവ്: മദ്യപിച്ചെത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ ഭീഷണിപ്പെടുത്തുകയും കൂട്ടിരിപ്പുകാരിയായ ബന്ധുവായ സ്ത്രീയെ ആക്രമിക്കുകയും ചെയ്ത ജൂണിയര്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഗവ. മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍ പെരിങ്ങണ്ടൂര്‍ ഭാഗത്ത് ഫ്‌ളാറ്റില്‍ താമസിക്കുന്ന ഡോ. നിതിനെ(25)തിരെയാണു മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്. വെള്ളിയാഴച്ച് വൈകീട്ടാണു കേസിനാസ്പദമായ സംഭവം. ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റായ വനിത ജീവനക്കാരിയുടെ ബന്ധുവിനു നേരെയാണു മദ്യപിച്ചെത്തിയ ഹൗസ് സര്‍ജന്‍ അതിക്രമം കാണിച്ചത്.

വാര്‍ഡിലെ നഴ്‌സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ ജൂണിയര്‍ ഡോകടറുടെ നടപടിയെ ചോദ്യം ചെയ്യുകയും വാര്‍ഡിലെ മറ്റു സ്ത്രീ രോഗികളെത്തി ഡോകടറെ തടഞ്ഞുവയ്ക്കുകയുമായിരുന്നു. ബന്ധുവിന്റെ പരാതിയെ തുടര്‍ന്നാണു പോലീസ് കേസെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News