വീട്ടുകാര്‍ പഠനത്തിന് വാങ്ങി നല്‍കിയ ഫോണിലൂടെ പരിചയപ്പെട്ട യുവാവുമായി ഒളിച്ചോടി; പെണ്‍കുട്ടിയ്ക്ക് ഒടുവില്‍ സംഭവിച്ചത്

എരുമപ്പെട്ടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റുചെയ്തു. വെള്ളറക്കാട് സ്വദേശി വാകപറമ്പില്‍ നൗഫല്‍(25) നെയാണ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് വീട്ടില്‍ നിന്നറക്കി ബൈക്കില്‍ കയറ്റി ഇയാള്‍ വാടകയ്ക്ക് എടുത്തുള്ള ക്വാട്ടേഴ്‌സിലേക്കു കൊണ്ടുപോയാണ് പീഡിപ്പിച്ചത്.

വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.കെ. ഭൂപേഷ്, എസ്‌ഐ അബ്ദുള്‍ ഹക്കീം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കുട്ടിയെ മുന്‍ പരിജയമില്ലെന്നും വീട്ടുകാരോട് വഴക്കിട്ടിറങ്ങിയ കുട്ടിയെ താന്‍ സംരക്ഷിക്കുകയായിരുന്നെന്നും കഥയുണ്ടാക്കി പറഞ്ഞ് ഇയാള്‍ പോലീസിന് ആദ്യം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി പോലീസിനോട് സത്യം തുറന്ന് പറഞ്ഞപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു.

ഓണ്‍ലൈന്‍ പഠനത്തിനു വേണ്ടി നല്‍കിയിരുന്ന ഫോണില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറന്ന കുട്ടിയെ ഇതുവഴി പരിജയപ്പട്ടാണ് പ്രതി വലയിലാക്കിയത്. ആറുമാസമായി ഇയാളുമായി പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് തന്നെ വിളിച്ചിറക്കിക്കൊണ്ടു പേവുകയായിരുന്നെന്നും കുട്ടി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. കോഴിക്കട നടത്തുന്ന ഇയാളുടെ തൊഴിലാളികളെ താമസിപ്പിക്കുന്ന ക്വാര്‍ട്ടേഴ്‌സിലാണ് പെണ്‍കുട്ടിയെ രാത്രിയില്‍ താമസിപ്പിച്ചത്. ഈ ക്വാര്‍ട്ടേഴ്‌സില്‍ പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുപ്പു നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News