കൊല്ലത്ത് യുവ ഡോക്ടര്‍ മരിച്ച നിലയില്‍

കൊല്ലം: കൊല്ലത്ത് യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. അനൂപ് ഓര്‍ത്തോകെയര്‍ ആശുപത്രി ഉടമ ഡോ. അനൂപ് കൃഷ്ണനെ (35)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈയിലെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു.

അനൂപിന്റെ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഏഴ് വയസുകാരി മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. കുട്ടിയുടെ കാലിന്റെ വളവ് മാറ്റുന്നതിനായി കഴിഞ്ഞ മാസം 23നായിരുന്നു അനൂപിന്റെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്. അതിന് ശേഷം കുട്ടിയെ കാണിച്ചില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.

തുടര്‍ന്ന് രാത്രി ഏഴോടെ കുട്ടിക്ക് ഹൃദയ സ്തംഭനം ഉണ്ടായി. കുട്ടിയെ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന് അനൂപ് ഓര്‍ത്തോകെയര്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് കൊല്ലം പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടി മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News