KeralaNews

യുവസിനിമാസംവിധായകൻ വിവേക്‌ ആര്യൻ അന്തരിച്ചു

 

കൊച്ചി:ഇരുചക്രവാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലിരുന്ന യുവസംവിധായകൻ തൃശ്ശൂർ നെല്ലായി അനന്തപുരം പഴയത്തുമനയിൽ വിവേക്‌ ആര്യൻ (30) അന്തരിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഓർമയിൽ ഒരു ശിശിരം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ്‌. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ തിങ്കളാഴ്‌ച വൈകിട്ട്‌ 7.41നാണ്‌ മരണം. ഭാര്യ അമൃതയുമായി ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ നായ കുറുകെ ചാടിയതിനെ തുടർന്നായിരുന്നു അപകടം. അപകടത്തിൽ ഭാര്യ അമൃതയുടെ കൈയ്‌ക്ക്‌ പരിക്കേറ്റിരുന്നു.
കൊടുങ്ങല്ലൂരിൽ കഴിഞ്ഞ ഡിസംബർ 22നുണ്ടായ വാഹനാപകടത്തിൽ തലയ്‌ക്ക്‌ ഗുരുതര പരിക്കേറ്റ് ആസ്‌റ്റർ മെഡിസിറ്റിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
സംവിധായകൻ ജിത്തു ജോസഫിന്റെ മെമ്മറീസ്‌, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്‌. നാലു വർഷമായി തൃപ്പൂണിത്തുറയിൽ താമസിക്കുന്ന വിവേക്‌ ആര്യൻ പരസ്യസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്‌. രണ്ട്‌ തമിഴ്‌ ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്‌തിട്ടുണ്ട്‌. ഭാര്യ അമൃത ‘ഓർമയിൽ ഒരു ശിശിരം’ എന്ന ചിത്രത്തിൽ വിവേകിന്റെ സഹസംവിധായകയായിരുന്നു. ഇരുവരും പാലാരിവട്ടം നിയോ ഫിലിം സ്‌കൂളിൽ നിന്നാണ്‌ സംവിധാനം പഠിച്ചത്‌. ആര്യൻ നമ്പൂതിരിയുടെയും ഭാവനയുടെയും മകനാണ്‌ വിവേക്‌ ആര്യൻ. സഹോദരൻ: ശ്യാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker