മുംബൈ: യുവനടന് രണ്ടാനമ്മയെ ബലാത്സംഗം ചെയ്തതായി പരാതി. ഇവരുടെ പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നതായും പരാതിയില്‍ പറയുന്നു. സീരിയല്‍ സംവിധായകന്റെ മകനാണ് ഇയാള്‍. സംഭവത്തിന് ശേഷം നടന് ഒളിവിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഓഷിവാര പോലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്. ഇവര്‍ തമ്മില്‍ സ്വത്തുസംബന്ധമായ തര്‍ക്കമുണ്ടായിരുന്നതായും പോലീസ് പറയുന്നു. പരാതിക്കാരിയായ സ്ത്രീ ഇയാളുടെ പിതാവിന്റെ മൂന്നാമത്തെ ഭാര്യയാണ്.
യുവാവിനെതിരെ ഐപിസി 376, 380 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. ഒരു ഫ്ളാറ്റും നാലു കടകളും സംബന്ധിച്ചാണ് ഇരുവരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്.