മംഗളൂരു: കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച കേസില്‍ എസ്ഡിപിഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എസ്.ഡി.പി.ഐ ഉള്ളാള്‍ സോണല്‍ പ്രസിഡന്റ് സിദ്ധിഖ് ഉള്ളാളാണ് അറസ്റ്റിലായത്. സംഭവം പുറത്തറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.
പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പാണ്ഡേശ്വരം വനിതാ പോലീസ് പോക്സോ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് പോയതോടെ കുടുംബത്തെ സഹായിക്കാനായി അടുപ്പം സ്ഥാപിക്കുകയും വീട്ടിലെത്തുകയും ചെയ്ത സിദ്ദിഖ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.
പരാതി നല്‍കാതിരിക്കാന്‍ പെണ്‍കുട്ടിയുടെ മാതാവിനെ ഭീഷണിപ്പെടുത്തിയതിന് എസ്.ഡി.പി.ഐ. നേതാക്കളായ നവാസ് ഉള്ളാള്‍, നിസാമുദ്ദീന്‍, ഇഫ്തിക്കര്‍, മുസ്തഫ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News