24.6 C
Kottayam
Thursday, October 24, 2024

നിങ്ങൾ ആദ്യം ഫോട്ടോ എടുത്തോളൂ, ഞാൻ കാത്തിരുന്നോളാം; സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറോട് സൽമാൻ

Must read

മുംബൈ:കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയായിരുന്നു ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത്. ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാം ആഘോഷത്തിനെത്തിയിരുന്നു. പോപ് താരം ജസ്റ്റിന്‍ ബീബറായിരുന്നു പരിപാടിയുടെ ശ്രദ്ധാകേന്ദ്രം. ഇതിനൊപ്പം ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും രണ്‍വീര്‍ സിങ്ങും ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ജാന്‍വി കപൂറുമെല്ലാം ചുവടുകള്‍വെച്ചു. ഇതിന്റെ വീഡയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

സല്‍മാന്‍ ഖാനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ രാധിത സേതും ഒരുമിച്ചുള്ള ഒരു വീഡിയോ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. സംഗീത് ചടങ്ങിനിടെ ഫോട്ടോഗ്രാഫർമാർക്കു മുന്നില്‍ പോസ് ചെയ്യുമ്പോള്‍ എടുത്തതാണ് ഈ വീഡിയോ. ഇതില്‍ തന്റെ ഊഴത്തിനായി രാധിക കാത്തുനില്‍ക്കുമ്പോഴാണ് സല്‍മാന്‍ അങ്ങോട്ടേയ്ക്ക് വരുന്നത്.

ഇതോടെ സല്‍മാന് രാധിക വഴിമാറിക്കൊടുത്തു. അത് വേണ്ടെന്ന് പറഞ്ഞ സല്‍മാന്‍ രാധികയോട് ആദ്യം ഫോട്ടോയെടുക്കാന്‍ പറയുകയായിരുന്നു. ഒരു ചെറുചിരിയോടെ രാധിക ഫോട്ടോഗ്രാഫർമാർക്കു മുന്നിലേക്ക് പോകുന്നതും സല്‍മാന്‍ തന്റെ ഊഴത്തിനായി കാത്തുനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

സല്‍മാന്റെ ഈ ലാളിത്യത്തെ അഭിനന്ദിച്ചാണ് നിരവധി പേര്‍ കമന്റ് ചെയ്തത്. ഇത്രയും പ്രശസ്തനായ വ്യക്തിയായിട്ടും ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറോട് കാണിച്ച ബഹുമാനം അഭിനന്ദിക്കേണ്ടതാണെന്നും ആരാധകര്‍ കുറിച്ചു. അതേസമയം, സല്‍മാനെ വിമര്‍ശിച്ചും കമന്റുകളുണ്ട്. രാധികയുടെ കൂടെ ഫോട്ടോക്കു പോസ് ചെയ്താല്‍ തന്റെ ഉയരക്കുറവ് വ്യക്തമാകുമെന്നതിനാലാണ് സല്‍മാന്‍ മാറിനിന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

അതേസമയം, ഈ വീഡിയോ വൈറലായതിനോടൊപ്പം രാധികയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സും കൂടി. നിലവില്‍ 11 ലക്ഷം പേരാണ് അവരെ പിന്തുടരുന്നത്. ചടങ്ങിന് അവര്‍ ധരിച്ച ലെഹങ്കയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെയും ഈ വീഡിയോയുമായി ബന്ധപ്പെട്ട കമന്റുകളാണുള്ളത്. ‘എന്താണ് സല്‍മാന്‍ നിങ്ങളോട് പറഞ്ഞത്?’ എന്നാണ് മിക്കവരും ചോദിച്ചിരിക്കുന്നത്. സല്‍മാന്റെ ആ വീഡിയോയിലുള്ള പെണ്‍കുട്ടി ഇതാണെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

സില്‍വര്‍ നിറത്തിലുള്ള ലെഹങ്കയും ബ്രാലെറ്റുമായിരുന്നു രാധികയുടെ ഔട്ട്ഫിറ്റ്. നിറയെ സ്വീക്വിന്‍ വര്‍ക്കുകളുള്ള തിളങ്ങുന്ന ലെഹങ്കയില്‍ അവര്‍ അതിസുന്ദരിയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തുർക്കിയിൽ വ്യവസായ മേഖലയിൽ വൻ പൊട്ടിത്തെറി; ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചു, നിരവധി പേർ കൊല്ലപ്പെട്ടു

അങ്കാര:തുർക്കിയിൽ ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി വിവരം. തുർക്കിയിലെ ഏവിയേഷൻ കമ്പനി തുസസ് (TUSAS)ൻ്റെ അങ്കാരയിലെ ആസ്ഥാനത്തിനടുത്താണ് സ്ഫോടനം നടന്നത്. നിരവധി പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. നടന്നത് ഭീകരാക്രമണമാണെന്ന് തുർക്കി...

തൃശ്ശൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി കുഴഞ്ഞുവീണ് മരിച്ചു

തൃശ്ശൂർ: വരവൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വരവൂർ ഹൈസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ദേശമംഗലം തലശ്ശേരി ഉണ്ണിക്കുന്ന് സ്വദേശി മുരളിയുടെ മകൾ വിനീതയാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു കുട്ടി....

ഷൂട്ടിംഗിനൊക്കെ പോകാറുണ്ട്,ഏജന്റ് കൊണ്ടുവന്നതാ….. റോഡ്‌ഷോയ്ക്കായി പണമൊഴുക്കി നിലമ്പൂർ എംഎൽഎ

പാലക്കാട്: പാലക്കാട് ജില്ലയിൽ പിവി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയിൽ പണം നൽകി ആളെക്കൂട്ടിയതിന് തെളിവുകൾ പുറത്ത്. റോഡ് ഷോയിൽ പങ്കെടുത്ത സ്ത്രീകളാണ് പണം നൽകിയാണ് തങ്ങളെ കൊണ്ടുവന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നത്....

രാഹുൽ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണയെന്ന് അൻവർ; പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ചു

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള പിൻവലിച്ചു. മുന്നണികളെ സ്ഥാനാർത്ഥി നിർണയത്തിൽ വിമർശിച്ച പി.വി അൻവർ, പ്രതിപക്ഷ നേതാവിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചു....

അശ്ലീല വീഡിയോ പ്രചരിക്കുന്നു; പാകിസ്ഥാൻ ടിക് ടോക് താരം മിനാഹിൽ മാലിക് വിവാദത്തിൽ, എഫ്ഐഎയ്ക്ക് പരാതി നൽകി

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രമുഖ ടിക് ടോക് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മിനാഹിൽ മാലിക് വിവാദത്തിൽ. മിനാഹിൽ മാലിക്കിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെയാണ് വിവാ​ദം. ഒരു യുവാവിനോടൊപ്പമുള്ള...

Popular this week