24.6 C
Kottayam
Thursday, October 24, 2024

കോഴിക്കോട് നഗരത്തിൽ ഓട്ടോ യാത്രക്കാരിയെ ആക്രമിച്ച് മാല പൊട്ടിച്ചു,വഴിയിൽ തള്ളി;’നന്‍മ’മരമായ ഓട്ടോ ഡ്രൈവർ പിടിയിൽ

Must read

കോഴിക്കോട്: നഗര മധ്യത്തിൽ യാത്രക്കായി ഓട്ടോയിൽകയറിയ വയോധികയെ ആക്രമിച്ച് രണ്ട് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയെ സിറ്റി പോലീസ് കമ്മീഷണർ ഡി.ഐ.ജി രാജ്പാൽമീണ ഐപിഎ സി ന്റെ നിർദ്ദേശപ്രകാരം ഡപ്യൂട്ടി കമ്മീഷണർ അനൂജ് പലിവാൾ ഐപിഎസി നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ടൗൺ അസി.കമ്മീഷണർ കെ.ജി സുരേഷിൻ്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടികൂടി.കുണ്ടായിതോട് കുളത്തറമ്മൽ വീട്ടിൽ ഉണ്ണികൃഷ്ണൻ(50 വയസ്) നെയാണ് ടൗൺ ഇൻസ്പെക്ടർ ബിജു പ്രകാശിൻ്റെ നേതൃത്വത്തിൽ
സബ്ബ് ഇൻസ്പെക്ടർ
പി.കെ.ഇബ്രായി അറസ്റ്റ് ചെയ്തു.

ജൂലൈ മൂന്നാംതീയ്യതി പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴയിലെ മകൻ്റെ വീട്ടിൽ നിന്നും ട്രെയിൻ മാർഗ്ഗം കോഴിക്കോട്ടെത്തിയ 69 വയസ്സുള്ള വയനാട് പുൽപ്പള്ളി സ്വദേശിനിക്കാണ് ദുരനുഭവമുണ്ടായത്. എംസി സി ബാങ്ക് പരിസരത്ത് നിന്നും കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻ്റ് പരിസരത്തേക്ക് ഓട്ടോയിൽ കയറിയ വയോധികയെ വഴി തെറ്റിച്ച് ചിന്താ വളപ്പ്,പാവമണി റോഡ് വഴി മുതലക്കുളം ഭാഗത്ത് എത്തിച്ച ശേഷം ആക്രമിക്കുകയായിരു ന്നു.

ഇവരുടെ കഴുത്തിലണി ഞ്ഞിരുന്ന രണ്ട് പവനോളം തൂക്കം വരുന്ന സ്വർണ്ണമാല പിടിച്ചു പറിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ ബലമായി പിടിച്ച് പുറത്തേക്ക് വലിച്ചിടുകയും ചെയ്തു.ഭയന്നു പോയ ഇവർ ബസ്സിൽ കയറി ഓമശ്ശേരിയിലു ള്ള സഹോദരൻ്റെ വീട്ടിലെത്തു കയും ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. ചികിത്സയിൽ വയോധികയുടെ രണ്ടു പല്ലുകൾ നഷ്ടപ്പെട്ടതാ യും താടിയെല്ലിന് പരിക്കേറ്റ തായും കണ്ടു.തുടർന്ന് ടൗൺ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തി ൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാ യിരുന്നു.

മാന്യതക്ക് പേരു കേട്ട കോഴിക്കോട് ഓട്ടോ ഡ്രൈവർമാരുടെ സൽപേരിന് കളങ്കമുണ്ടാക്കുന്ന തരത്തിലും, സ്ത്രീ സുരക്ഷക്ക് പേര് കേട്ട നഗരത്തിൽ നടന്ന ഈ സംഭവത്തെ വളരെ ഗൗരവത്തിൽ കണ്ട ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും നഗരത്തിൽ രാത്രി ഓടുന്ന മുഴുവൻ ഓട്ടോകളുടെ ലിസ്റ്റ് എടുത്ത് പരിശോധിച്ചും മറ്റ് ശാസ്ത്രീയ തെളിവുകളിലൂടെയുമാണ് പ്രതിയിലേക്ക് എത്തിയത്.

സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നു മ്മൽ,ശ്രീജിത്ത് പടിയാത്ത് ,ഷഹീർ പെരുമ്മണ്ണ, സുമേഷ് ആറോളി,രാകേഷ് ചൈതന്യം ടൗൺ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർമാരായ മുരളീധരൻ,എ.മുഹമ്മദ് സിയാദ്, ബൈജു നാഥ്.എം, സീനിയർ സിപി ഒ ശ്രീജിത്ത് കുമാർ പി,രജിത്ത്,സിപിഒ ജിതേന്ദ്രൻ എൻ, രഞ്ജിത്ത്.സി, പ്രജിത്ത് എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ജില്ലയിലെ വ്യക്തമായ രേഖകളില്ലാതെ ഓടുന്ന ഓട്ടോകളെ കുറിച്ച് തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ലഹരി വസ്തുക്കൾ ഉപയോഗിച്ചും ഓട്ടോ സ്റ്റാൻ്റിൽ കയറ്റാതെ കറങ്ങി നടന്ന് യാത്രക്കാരെ കയറ്റി കൂടുതൽ പണം അവശ്യപ്പെട്ടിട്ടുള്ള പരാതികളും പോലീസിന് ലഭിക്കുന്നുണ്ട്. ഇത്തരം ആളുകൾക്കെതിരെയും വാഹനങ്ങൾക്കെതിരെയും ശക്തമായ നിയമ നടപടിക ൾ സ്വീകരിക്കുമെന്ന് ജില്ല പോലീസ് മേധാവി രാജ്പാൽ മീണ പറഞ്ഞു

പ്രതിജീവകാരുണ്യ പ്രവർത്തകൻ


പ്രതിയെ കുറിച്ച് അന്വേഷിച്ച പോലീസ് ശരിക്കും ഞെട്ടുകയു ണ്ടായി.സ്ഥിരമായി മദ്യപിക്കാറു ണ്ടെങ്കിലും, അപകടങ്ങളിൽ പെട്ടവരെ ആശുപത്രിയിലെ ത്തിക്കാനും, മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇടപെടുകയും ചെയ്യുന്ന പ്രകൃതക്കാരനാ ണ് പ്രതി.അത്കൊണ്ട് തന്നെ പ്രതി ആദ്യം കുറ്റം നിഷേധിച്ച പ്പോൾ പോലീസ് ഒന്ന് സംശയി ച്ചെങ്കിലും പിന്നീട് ശാസ്ത്രീയ മായ തെളിവുകളുമായി ടൗൺ ഇൻസ്പെക്ടർ ബിജു പ്രകാശിൻ്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിലൂടെ കുറ്റം സമ്മതിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തുർക്കിയിൽ വ്യവസായ മേഖലയിൽ വൻ പൊട്ടിത്തെറി; ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചു, നിരവധി പേർ കൊല്ലപ്പെട്ടു

അങ്കാര:തുർക്കിയിൽ ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി വിവരം. തുർക്കിയിലെ ഏവിയേഷൻ കമ്പനി തുസസ് (TUSAS)ൻ്റെ അങ്കാരയിലെ ആസ്ഥാനത്തിനടുത്താണ് സ്ഫോടനം നടന്നത്. നിരവധി പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. നടന്നത് ഭീകരാക്രമണമാണെന്ന് തുർക്കി...

തൃശ്ശൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി കുഴഞ്ഞുവീണ് മരിച്ചു

തൃശ്ശൂർ: വരവൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വരവൂർ ഹൈസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ദേശമംഗലം തലശ്ശേരി ഉണ്ണിക്കുന്ന് സ്വദേശി മുരളിയുടെ മകൾ വിനീതയാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു കുട്ടി....

ഷൂട്ടിംഗിനൊക്കെ പോകാറുണ്ട്,ഏജന്റ് കൊണ്ടുവന്നതാ….. റോഡ്‌ഷോയ്ക്കായി പണമൊഴുക്കി നിലമ്പൂർ എംഎൽഎ

പാലക്കാട്: പാലക്കാട് ജില്ലയിൽ പിവി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയിൽ പണം നൽകി ആളെക്കൂട്ടിയതിന് തെളിവുകൾ പുറത്ത്. റോഡ് ഷോയിൽ പങ്കെടുത്ത സ്ത്രീകളാണ് പണം നൽകിയാണ് തങ്ങളെ കൊണ്ടുവന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നത്....

രാഹുൽ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണയെന്ന് അൻവർ; പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ചു

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള പിൻവലിച്ചു. മുന്നണികളെ സ്ഥാനാർത്ഥി നിർണയത്തിൽ വിമർശിച്ച പി.വി അൻവർ, പ്രതിപക്ഷ നേതാവിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചു....

അശ്ലീല വീഡിയോ പ്രചരിക്കുന്നു; പാകിസ്ഥാൻ ടിക് ടോക് താരം മിനാഹിൽ മാലിക് വിവാദത്തിൽ, എഫ്ഐഎയ്ക്ക് പരാതി നൽകി

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രമുഖ ടിക് ടോക് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മിനാഹിൽ മാലിക് വിവാദത്തിൽ. മിനാഹിൽ മാലിക്കിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെയാണ് വിവാ​ദം. ഒരു യുവാവിനോടൊപ്പമുള്ള...

Popular this week