24.6 C
Kottayam
Thursday, October 24, 2024

അവയവക്കച്ചവടം; അപ്പോളോ ആശുപത്രിയിലെ ഡോക്ടറടക്കം 7 പേർ അറസ്റ്റിൽ

Must read

ന്യൂഡല്‍ഹി:ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ച അന്താരാഷ്ട്ര അവയക്കച്ചവട സംഘം പിടിയിലായി.ഡല്‍ഹി അപ്പോളോ ആശുപത്രിയിലെ സർജനായ ഡോക്ടർ വിജയകുമാരിയടക്കം 7 പേരെയാണ് പൊലീസ് പിടികൂടിയത്. 2019 മുതൽ സംഘം രാജ്യതലസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു. 2021 മുതൽ 23 വരെയുള്ള കാലഘട്ടത്തിൽ 16 ഓളം അവയവമാറ്റ ശസ്ത്ര ക്രിയകളാണ് നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ വിജയകുമാരിയുടെ നേതൃത്വത്തിൽ നടന്നത്. അവയവ ദാതാക്കളും സ്വീകർത്താക്കളുമെല്ലാം ബംഗ്ലാദേശിൽ നിന്നായിരുന്നു.

അവയവങ്ങൾ ഇടനിലക്കാർ വഴി ആവശ്യക്കാരിലേക്കെത്തും. നഗരത്തിലെ പ്രധാന ആശുപത്രികളിലെല്ലൊം ആളെ പിടിക്കാൻ ഏജന്റുമാരുമുണ്ട്. കുറച്ച് കാലമായി ഈ കേസിന് പിറകെയായിരുന്ന ക്രൈംബ്രാഞ്ച് കഴിഞ്ഞ മാസം മൂന്നു ബംഗ്ലദേശ് സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ശേഷമാണ് ഏഴംഗ സംഘത്തെ ആകെ വലയിലാക്കിയത്. അവയവ ദാനം ചെയ്യുന്ന ആൾക്ക് സംഘം കൈമാറുക നാലോ അഞ്ചോ ലക്ഷം രൂപയാണ്. സ്വീകർത്താവിൽ നിന്നും ഈടാക്കുക 25 മുതൽ 30 ലക്ഷം വരെയും. ശസ്ത്രക്രിയക്ക് വേണ്ട രേഖകളെല്ലാം സംഘം വ്യാജമായി നിർമ്മിച്ചിരുന്നു എന്നും പൊലീസ് അറിയിച്ചു. 

വിജയകുമാരിയുടെ കൂട്ടാളിയായ റസലിന്റെ മുറിയിൽ നിന്നും വൃക്ക മാറ്റ ശസ്ത്രക്രിയക്കെത്തിയവരുടെ പാസ്സ് പോർട്ടുൾപ്പെടെ പൊലീസ് കണ്ടെത്തിയിരുന്നു. വിജയകുമാരിയെ നിലവിൽ അപ്പോളോ ആശുപത്രി ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തുർക്കിയിൽ വ്യവസായ മേഖലയിൽ വൻ പൊട്ടിത്തെറി; ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചു, നിരവധി പേർ കൊല്ലപ്പെട്ടു

അങ്കാര:തുർക്കിയിൽ ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി വിവരം. തുർക്കിയിലെ ഏവിയേഷൻ കമ്പനി തുസസ് (TUSAS)ൻ്റെ അങ്കാരയിലെ ആസ്ഥാനത്തിനടുത്താണ് സ്ഫോടനം നടന്നത്. നിരവധി പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. നടന്നത് ഭീകരാക്രമണമാണെന്ന് തുർക്കി...

തൃശ്ശൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി കുഴഞ്ഞുവീണ് മരിച്ചു

തൃശ്ശൂർ: വരവൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വരവൂർ ഹൈസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ദേശമംഗലം തലശ്ശേരി ഉണ്ണിക്കുന്ന് സ്വദേശി മുരളിയുടെ മകൾ വിനീതയാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു കുട്ടി....

ഷൂട്ടിംഗിനൊക്കെ പോകാറുണ്ട്,ഏജന്റ് കൊണ്ടുവന്നതാ….. റോഡ്‌ഷോയ്ക്കായി പണമൊഴുക്കി നിലമ്പൂർ എംഎൽഎ

പാലക്കാട്: പാലക്കാട് ജില്ലയിൽ പിവി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയിൽ പണം നൽകി ആളെക്കൂട്ടിയതിന് തെളിവുകൾ പുറത്ത്. റോഡ് ഷോയിൽ പങ്കെടുത്ത സ്ത്രീകളാണ് പണം നൽകിയാണ് തങ്ങളെ കൊണ്ടുവന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നത്....

രാഹുൽ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണയെന്ന് അൻവർ; പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ചു

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള പിൻവലിച്ചു. മുന്നണികളെ സ്ഥാനാർത്ഥി നിർണയത്തിൽ വിമർശിച്ച പി.വി അൻവർ, പ്രതിപക്ഷ നേതാവിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചു....

അശ്ലീല വീഡിയോ പ്രചരിക്കുന്നു; പാകിസ്ഥാൻ ടിക് ടോക് താരം മിനാഹിൽ മാലിക് വിവാദത്തിൽ, എഫ്ഐഎയ്ക്ക് പരാതി നൽകി

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രമുഖ ടിക് ടോക് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മിനാഹിൽ മാലിക് വിവാദത്തിൽ. മിനാഹിൽ മാലിക്കിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെയാണ് വിവാ​ദം. ഒരു യുവാവിനോടൊപ്പമുള്ള...

Popular this week