24.8 C
Kottayam
Thursday, June 4, 2026

യു സെക്‌സ് വിത്ത് മീ? ഒരു ഞരമ്പനെങ്കിലും ഇല്ലാതെ കടന്നു പോകില്ലെന്ന് ആര്യ; മറുപടി നല്‍കി താരം

Must read

കൊച്ചി:മലയാളികളുടെ പ്രിയങ്കരിയാണ് ആര്യ. അവതാരകയായാണ് ആര്യ മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. ബഡായി ബംഗ്ലാവിലൂടെ താരമായി മാറിയ പിന്നീട് നിരവധി പരിപാടികളുടെ അവതാരകയായി എത്തി. റിയാലിറ്റി ഷോകളും സ്‌റ്റേജ് ഷോകളുമൊക്കെ ആര്യ ഹോസ്റ്റ് ചെയ്തു. പിന്നീട് ബിഗ് ബോസിലും ആര്യ എത്തി. ബിഗ് ബോസ് മലയാളം സീസണ്‍ 2ലെ ശ്കതയായ മത്സരാര്‍ത്ഥിയായിരുന്നു ആര്യ.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ആര്യ. അവതാരക, അഭിനേത്രി എന്നതിനുപരിയായി സംരംഭക എന്ന നിലയിലും ശ്രദ്ധേയയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളൊക്കെ ആര്യ പങ്കുവെക്കാറുണ്ട്. ആര്യയുടെ വസ്ത്രവ്യാപാര സ്ഥാപനവും ഏറെ പ്രശസ്തമാണ്.

Arya Badai

സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ആരാധകരുമായി സംവദിക്കാറുള്ള താരമാണ് ആര്യ. ഇപ്പോഴിതാ ആരാധകരുടെ നിരവധി രസകരമായ ചോദ്യങ്ങള്‍ക്കാണ് ആര്യ മറുപടി നല്‍കുന്നത്. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും ബിഗ് ബോസിനെക്കുറിച്ചുമൊക്കെ ആര്യ ക്യു ആന്റ് എയില്‍ പ്രതികരിക്കുന്നുണ്ട്.
കഴിഞ്ഞു പോയ നാളുകളില്‍ നിന്നും ഒരു ദിവസം ഒരിക്കല്‍ കൂടി ജീവിക്കാനുള്ള അവസരം ദൈവം തരുവാണെങ്കില്‍ അത് ഏത് ദിവസമായിരിക്കണം? എന്നായിരുന്നു ഒരു ചോദ്യം.

” എന്റെ ഡാഡയുടെ കൂടെയുള്ള ഏതൊരു ദിവസം ആണെങ്കിലും മതി. മിക്കവാറും ഒരു ഞായറാഴ്ചയായിരിക്കും. അദ്ദേഹത്തെ ഞായറാഴ്ചകളിലാണ് ഏറ്റവും സന്തോഷിച്ച് കണ്ടിട്ടുള്ളത്. അന്ന് സുഹൃത്തുക്കളെ കാണുകയും സഹോദരങ്ങളുമായി കൂടിച്ചേരുകയും ഞങ്ങള്‍ക്ക് വേണ്ടി ചിക്കന്‍ വാങ്ങുകയും ചെയ്യും. പാട്ട് പാടും. വൈകുന്നേരം ബീച്ചില്‍ പോകും. ബേക്കറിയില്‍ പോകും” എന്നാണ് ഇതിന് ആര്യ നല്‍കിയ മറുപടി.

- Advertisement -

അതേസമയം ചിലരുടെ അശ്ലീല ചോദ്യങ്ങളും ആര്യ ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്നോടായി യു സെക്‌സ് വിത്ത് മി എന്ന് ചോദിച്ചയാളെയാണ് ആര്യ കാണിച്ചു തരുന്നത്. ഒരു ഞരമ്പനെങ്കിലും ഇല്ലാതെ ഒരൊറ്റ ക്യു ആന്റ് എ പോലും കടന്നു പോകുന്നില്ലെന്നാണ് ആര്യ പറയുന്നു. എന്തുവാടോ? എന്നാണ് ഇയാളോടായി ആര്യ പ്രതികരിക്കുന്നത്. ചോദ്യം ചോദിച്ച വ്യക്തിയുടെ അക്കൗണ്ട് മെന്‍ഷന്‍ ചെയ്യുകയും ചെയ്തിട്ടുണ്ട് ആര്യ.

- Advertisement -
Arya Badai

പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാന്‍ അനുയോജ്യമായ പ്രായമേതാണെന്നായിരുന്നു മറ്റൊരു ചോദ്യം. നിയമപരമായി ഒരു പ്രായം നിശ്ചയിച്ചിട്ടുണ്ടല്ലോ. അത് കഴിഞ്ഞ് അവര്‍ എപ്പോഴാണോ തയ്യാറാകുന്നത് അപ്പോള്‍ എന്നായിരുന്നു ആര്യയുടെ മറുപടി. അതിന് എത്ര സമയമെടുത്താലും കുഴപ്പമില്ല. നിങ്ങള്‍ തയ്യാറാണെന്ന് നിങ്ങള്‍ക്ക് തോന്നുമ്പോള്‍ മാത്രം ചെയ്യുക. കല്യാണം കഴിക്കണ്ട എന്ന് തോന്നിയാലും കുഴപ്പമില്ല. സ്വന്തം കാലില്‍ നില്‍ക്കുക എന്നതാണ് പ്രധാനമെന്നും ആര്യ പറഞ്ഞു.

ബിഗ് ബോസ് ഫിനാലെയെക്കുറിച്ചും ആര്യ പ്രതികരിക്കുന്നുണ്ട്. അഖില്‍ മാരാരാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ വിജയി. ബിഗ് ബോസ് മലയാളത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടില്ല. ഒടുവില്‍ സീസണ്‍ 1 ന് ശേഷം അര്‍ഹിച്ചൊരു വിജയി എന്നാണ് മാരാരുടെ വിജയത്തെക്കുറിച്ച് ആര്യ പറഞ്ഞത്. ചേച്ചി ശരിക്കും സമ്മാനത്തുക അമ്പത് ലക്ഷം ഉള്ളതാണോ എന്നൊരാള്‍ ആര്യയോട് ചോദിക്കുന്നുണ്ട്. എനിക്ക് കിട്ടിയിട്ടില്ല. അതുകൊണ്ട് അറിയില്ല. അതാണ് സത്യം എന്നാണ് ഇയാള്‍ക്ക് ആര്യ നല്‍കിയ മറുപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week