എനിക്കൊരു കാമുകനുണ്ട്, തുറന്നുപറഞ്ഞ്‌ അനാർക്കലി മരക്കാർ

കൊച്ചി:കാമുകനുണ്ടെന്ന് വെളിപ്പെടുത്തി നടി അനാര്‍ക്കലി മരക്കാര്‍. ജീവിതത്തില്‍ സങ്കടം വന്നാല്‍ പങ്കുവയ്ക്കുന്നത് ആരോടാണെന്ന ചോദ്യത്തിന് മനസ്സ് തുറന്ന് സംസാരിക്കുകയായിരുന്നു.

എനിക്കൊരു കാമുകനുണ്ട്. അയാള്‍ ഫെമിനിസ്റ്റാണ്. എന്നെ നന്നായി മനസ്സിലാക്കുന്ന ആളാണ്. എന്തു പ്രശ്‌നം ഉണ്ടെങ്കിലും അത് പൂര്‍ണമായ അര്‍ഥത്തില്‍ മനസ്സിലാക്കി ഒപ്പം നില്‍ക്കുകയും മോട്ടിവേറ്റ് ചെയ്യുകയും ചെയ്യും. പ്രണയത്തിന്റെ നിര്‍വചനം എന്നാല്‍ എനിക്കു മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവാണ്

അതുകൊണ്ട് ആ ആളാണ് ഗോ ടു പേഴ്‌സണ്‍.കാമുകന്‍ ഡാര്‍ക്ക് സ്‌കിന്‍ഡാണ്. സ്ത്രീ ആയാലും പുരുഷനായാലും സൗന്ദര്യമുണ്ട് എന്ന് തോന്നുന്നതും ഇരുണ്ട ചര്‍മക്കാരെയാണ്. മറ്റുള്ളവരെ വിധിക്കാത്ത തുറന്ന മനസ്സുള്ളവരാണ് ഏറ്റവും സൗന്ദര്യമുള്ള വ്യക്തികള്‍. ഫെയ്ക്ക് ആയവരെ എനിക്കു തീരെ സഹിക്കാന്‍ പറ്റില്ല- വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനാര്‍ക്കലി പറഞ്ഞു.

സുലൈഖ മന്‍സില്‍ ആണ് അനാര്‍ക്കലിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ലുക്മാന്‍ നായകനായ ചിത്രത്തിലെ അനാര്‍ക്കലിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ പാട്ടുകളും സൂപ്പര്‍ ഹിറ്റായിരുന്നു.

ആനന്ദം’ എന്ന സിനിമയിലൂടെ 2016 ല്‍ ചലച്ചിത്ര രംഗത്തേക്ക് വന്ന നടിയാണ് അനാര്‍ക്കലി മരക്കാര്‍. വിമാനം, ഉയരെ, പ്രിയന്‍ ഓട്ടത്തിലാണ് തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News