റിമി ടോമിയുടെ രണ്ടാം വിവാഹം,വൈറലായി താരത്തിന്റെ വാക്കുകള്‍

കൊച്ചി:ഗായിക, അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികര്‍ത്താവ്, സോഷ്യല്‍ മീഡിയ താരം തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് റിമി ടോമി. വിവാഹ മോചന ശേഷം റിമി നടത്തിയ തിരിച്ചുവരവ് പ്രശംസ നേടിയിരുന്നു.

മലയാളികളുടെ പ്രിയങ്കരിയാണ് റിമി ടോമി. ഗായികയാണ് റിമി ടോമി, എന്നാല്‍ ഗായിക മാത്രമല്ല റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികര്‍ത്താവ്, സോഷ്യല്‍ മീഡിയ താരം തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് റിമി ടോമി. തന്റെ ശബ്ദം കൊണ്ടെന്നത് പോലെ തന്നെ തമാശകള്‍ പറഞ്ഞ് ചിരിപ്പിച്ചും ആരാധകരെ കയ്യിലെടുക്കാന്‍ റിമി ടോമിയ്ക്ക് സാധിക്കും.

അവതാരക എന്ന നിലയിലും ധാരാളം ആരാധകരെ നേടിയെടുത്തിട്ടുണ്ട് റിമി. മറയില്ലാതെ സംസാരിക്കുന്ന റിമിയുടെ രീതിയ്ക്കും ആരാധകരുണ്ട്. അടിച്ചു പൊളി പാട്ടുകള്‍ പാടിയാണ് റിമി ടോമി താരമാകുന്നത്. പാട്ടുപാടിയും ഡാന്‍സുകളിച്ചും തമാശകള്‍ പറഞ്ഞുമൊക്കെ സദസിനെ കയ്യിലെടുക്കാനുള്ള റിമിയുടെ കഴിവ് അപാരമാണ്. മലയാളികളെ സംബന്ധിച്ച് റിമിയെ പോലെ റിമി മാത്രമേയുള്ളൂ.

Rimi Tomy

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് റിമി. താരത്തിന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെ വൈറലായി മാറാറുണ്ട്. വിവാഹ മോചന ശേഷം റിമി നടത്തിയ തിരിച്ചുവരവ് പ്രശംസ നേടിയിരുന്നു. അതേസമയം ഗോസിപ്പ് കോളങ്ങളിലും റിമിയുടെ പേര് ഇടം നേടാറുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു താരം വീമ്ടും വിവാഹിതയാകാന്‍ പോകുന്നുവെന്നത്.

സിനിമ മേഖലയില്‍ നിന്നുമുള്ളൊരാളെ റിമി വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് അന്ന് പ്രചരിച്ചത്. വാര്‍ത്തകള്‍ സജീവമായതോടെ റിമി തന്നെ പ്രതികരണവുമായി എത്തി. റിമിയുടെ അന്നത്തെ പ്രതികരണം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. വാര്‍ത്തകള്‍ മൂലം തനിക്ക് ധാരാളം കോളുകളാണ് വരുന്നതെന്നാണ് റിമി പറഞ്ഞത്. എല്ലാവരും ചോദിക്കുന്നത് കല്യാണം ആയോ എന്നാണെന്നും റിമി പറഞ്ഞു.

എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്നും എന്തുകൊണ്ടാണ് ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിക്കുന്നതെന്ന് അറിയില്ലെന്നും റിമി പറഞ്ഞു. തന്നോട് ഒരു വാക്കു പോലും ചോദിക്കാതെയാണ് ആളുകള്‍ ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും റിമി പറഞ്ഞു. അതേസമയം എന്തെങ്കിലും ഭാവിയില്‍ ഉണ്ടാവുകയാണെങ്കില്‍ താന് തന്നെ അറിയിക്കാമെന്നും റിമി പറഞ്ഞു. തന്റെ ചാനലിലൂടെയാകും അത് പറയുക എന്നാണ് റിമി അറിയിച്ചത്.

Rimi Tomy

തന്റെ വിവാഹം ഒന്നുമായിട്ടില്ല. ഇപ്പോള്‍ ഇങ്ങനെ ഒക്കെ ജീവിച്ചു പൊക്കോട്ടെ. ഏറെ പ്രതിസന്ധികള്‍ അതിജീവിച്ചാണ് ഇന്ന് കാണുന്ന റിമിയിലേക്ക് എത്തിയതെന്നും താരം പറഞ്ഞു. 2008 ലായിരുന്നു റിമിയുടെ വിവാഹം. റോയ്‌സ് ആയിരുന്നു റിമിയുടെ ഭര്‍ത്താവ്. ഇരുവരും 2019 ലാണ് പിരിയുന്നത്. ആരാധകരെ ഞെട്ടിച്ച വിവാഹ മോചനമായിരുന്നു റിമിയുടേത്.

ഗാനമേളകളിലൂടെയാണ് റിമി ടോമി ശ്രദ്ധ നേടുന്നത്. സ്‌റ്റേജ് ഷോകളിലൂടെയാണ് റിമി ടോമി സിനിമയിലെത്തുന്നത്. നാദിര്‍ഷയാണ് റിമിയെ മീശമാധവനിലെ ചിങ്ങമാസം എന്ന പാട്ട് പാടാനായി വിദ്യാ സാഗറിനും ദിലീപിനും നിര്‍ദ്ദേശിക്കുന്നത്. ചിങ്ങമാസം സൂപ്പര്‍ ഹിറ്റായതോടെ റിമിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഗായിക എന്നതിലുപരിയായി നിരവധി പരിപാടികളുടെ അവതാരകയുമായിട്ടുണ്ട്. റിമി അവതാരകയായ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടി വലിയ ജനപ്രീതിയ നേടിയിരുന്നു. ഇതിനൊക്കെ പുറമെ റിമി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മഴവില്‍ മനോരമയിലെ കിടിലം എന്ന പരിപാടിയുടെ വിധി കര്‍ത്താക്കളില്‍ ഒരാളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News