24.5 C
Kottayam
Friday, June 5, 2026

ഇതെല്ലാം എന്നെ വല്ലാതെ തളർത്തുന്നു; വൈകാരികമായ പോസ്റ്റുമായി ഗൗതമി

Must read

ചെന്നൈ:തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത നടിയാണ് ഗൗതമി. മലയാളത്തിലും തമിഴിലും എല്ലാം നിരവധി സിനിമകളും ചെയ്തിട്ടുണ്ട്. ഗൗതമി എന്ന കലാകാരിയെ അത്രകണ്ട് സ്നേഹിക്കുന്നവരാണ് പലരും അതുകൊണ്ട് തന്നെ ആണ് താരത്തിന് ഇത്രയധികം പിറന്നാൾ ആശംസകളും ലഭിച്ചത്. ഗൗതമിയുടെ മകൾ പങ്കുവെച്ച പിറന്നാൾ ആശംസയും ഫോട്ടോയുമാണ് ചർച്ചയാകുന്നത്. ചിത്രം കാണുമ്പോൾ സഹോദരങ്ങളെ പോലെയാണ് തോന്നുന്നത് എന്നാണ് ചിത്രത്തിന് താഴെ വരുന്ന ഭൂരിഭാഗം കമെന്റുകളും കാണിച്ച തരുന്നത്.

“എന്റെ തെന്നിന്ത്യൻ നക്ഷത്രവും, എന്റെ മാതൃകയുമായ, എന്റെ അമ്മയ്ക്ക് ജന്മദിനാശംസകൾ. ഈ ലോകം ക്രൂരമാകുമ്പോൾ അമ്മ അനുകമ്പയുള്ളവളാകുന്നു. സമയം ദുഷ്‌കരമായി തോന്നുമ്പോൾ അവൾ അചഞ്ചലയാണ്. അവളുടെ ഹൃദയവും അവളുടെ ആത്മാവും ഒന്നുതന്നെയാണ്. അവളുടെ ജന്മദിനത്തിൽ എല്ലാവരും അവളെ ആശംസിക്കുന്നത് കാണുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. അവളെ എന്റെ അമ്മയായി കിട്ടിയതിൽ എനിക്ക് അഭിമാനവും നന്ദിയും ഉണ്ട്, അവൾ ഈ വർഷം മുമ്പത്തേക്കാൾ സന്തോഷവതിയായി കാണാൻ കാത്തിരിക്കാൻ എനിക്ക് കഴിയില്ല” എന്നാണ് ഗൗതമിയുടെ മകൾ സുബ്ബു കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ പോസ്റ്റിനു താഴെ ഗൗതമിക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്.

“എന്റെ പിറന്നാൾ ദിനത്തിൽ ഒരുപാട് ആശംസകൾ ലഭിച്ചു, ഒരുപാട് പേരുടെ അനുഗ്രഹങ്ങളും സ്നേഹവും വാത്സല്യവും ലഭിച്ചു, ഇതെല്ലാം എന്നെ വല്ലാതെ തളർത്തുന്നു. നിങ്ങൾ ഓരോരുത്തർക്കും എന്റെ ഹൃദയത്തിൽ നിന്ന് ഞാൻ നന്ദി പറയുന്നു, നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി നിങ്ങൾ എന്നെ കണക്കാക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ 36 വർഷമായി എന്നോടൊപ്പം ഈ ജീവിതയാത്ര നടത്തിയതിന് നന്ദി, നിങ്ങൾ പിന്തുടരുന്ന ഏതൊരു സ്വപ്നത്തിലും നിങ്ങൾക്ക് വിജയമുണ്ടാവട്ടെ നിങ്ങൾ ഓരോരുത്തർക്കും നല്ല ആരോഗ്യവും സന്തോഷവും ഉള്ള ജീവിതം ഞാൻ ആശംസിക്കുന്നു”. ഗൗതമി പറയുന്നു.

വളരെ പ്രധാനപ്പെട്ട ഒരുപാട് പാഠങ്ങൾ പഠിച്ച ഒരു വർഷമാണ് കടന്നു പോയത്. എനിക്ക് വളരെ അധികം അഭിമാനം തോന്നുന്നു. എനിക്ക് ചുറ്റും ഇനി സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് , ചെയ്യാൻ ഇനിയും ഒരുപാട് നല്ല കാര്യങ്ങളുണ്ട്. ഞൻ വളരെ നന്നയിരിക്കുന്നു അതുകൊണ്ട് നമ്മൾക്ക് എല്ലാവർക്കും ചേർന്ന് വളരെ നല്ലൊരു വർഷം ജീവിക്കാം എന്നാണ് ഗൗതമി അതോടൊപ്പം പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week