KeralaNews

മൊബൈല്‍ ഗെയിം കളിച്ചതിന് അമ്മ വഴക്കുപറഞ്ഞതിന് പതിനഞ്ചുകാരന്‍ തൂങ്ങിമരിച്ചു. അമ്മ ഇന്ന് ഹൃദയാഘാതം മൂലം മരിച്ചു

കൊല്ലം:മൊബൈല്‍ ഗെയിം കളിച്ചതിന് അമ്മ വഴക്കുപറഞ്ഞതിന് പതിനഞ്ചുകാരന്‍ തൂങ്ങിമരിച്ചു. അമ്മ ഇന്ന് ഹൃദയാഘാതം മൂലം മരിച്ചു.കുലശേഖരപുരം കോട്ടയ്ക്കു പുറം തേനേരില്‍ മധുവിന്റെ മകന്‍ ആദിത്യന്‍ ആണ് ഇന്നലെ വീടിന് പുറത്ത് ഉള്ള പുളിമരത്തില്‍ തൂങ്ങിയത്.

അഴിച്ചിറക്കി കരുനാഗപ്പള്ളി ഗവ: ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വിവരമറിഞ്ഞ് തളര്‍ന്നുവീണ അമ്മ സന്ധ്യ(38)ക്ക് ഇന്ന് ഹൃദയാഘാതമുണ്ടായി. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.കളരിവാതുക്കല്‍ ഗവ:സ്‌കൂളിലെ 10-ാം ക്ലാസ്സ് വിദ്യാര്‍ത്ഥി ആയിരുന്നു ആദിത്യന്‍.

മൊബൈല്‍ഫോണില്‍ അമിതമായി പബ്ജികളി ഉണ്ടായിരുന്നതായി പറയുന്നു. മൊബൈല്‍ കളി അമ്മ വിലക്കിയതാണ് ആത്മഹത്യക്കു കാരണമായി പറയുന്നത്. സന്ധ്യ കരുനാഗപ്പള്ളി ഒരു തുണിക്കടയില്‍ സെയില്‍ ഗേളായിരുന്നു. അച്ഛന്‍ മധു ക്യാന്‍സര്‍ പേഷ്യന്റ് ആണ് ലോട്ടറി വില്‍പനയാണ്.

ഇരുവരുടെയും മൃതദേഹം ഇന്ന് വൈകിട്ട് അടുത്തടുത്ത ചിതകളില്‍ ദഹിപ്പിച്ചു.രോഗിയായ മധുവിനൊപ്പം ഇനി ഇളയമകന്‍ അനന്തുമാത്രമായി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button