27.5 C
Kottayam
Saturday, April 27, 2024

ഹെല്‍മെറ്റ് വെച്ചാല്‍ മുടി കൊഴിയുമെന്ന് ബൈക്ക് യാത്രക്കാരന്‍; യാത്രക്കാരന്റെ വായടപ്പിച്ച് മാസ് മറുപടിയുമായി യതീഷ് ചന്ദ്ര

Must read

തൃശൂര്‍: ഹെല്‍മെറ്റ് വെക്കാതെ വന്ന് ന്യായീകരണം നടത്തിയ ബൈക്ക് യാത്രക്കാരന് മാസ് മറുപടിയുമായി തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജി.എച്ച് യതീഷ് ചന്ദ്ര. ഗതാഗത നിയമ ലംഘനത്തിന് പിഴയായി വന്‍ തുക ഈടാക്കുമെന്ന നിയമം വന്നതോടെ നിരത്തിലിറങ്ങി ജനങ്ങളെ ബോധവത്കരിക്കാന്‍ ഇറങ്ങിയതായിരിന്നു യതീഷ് ചന്ദ്ര. ആദ്യഘട്ടത്തില്‍ പലരെയും ഉപദേശിച്ച് വിടുകയാണ് ചെയ്തത്. ആദ്യം എത്തിയത് ഹെല്‍മറ്റ് ബൈക്കില്‍ തൂക്കിയിട്ട ചുമട്ടുതൊഴിലാളിയായിരുന്നു. ഹെല്‍മറ്റ് നിര്‍ബന്ധപൂര്‍വം വെപ്പിച്ച് താക്കീത് ചെയ്തു വിട്ടയച്ചു. പിന്നാലെ ഹെല്‍മറ്റില്ലാതെ വന്ന യുവാവിനെയും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി വിട്ടയച്ചു.

നാലു പേര്‍ സഞ്ചരിക്കേണ്ട കാറില്‍ എട്ടു പേരുമായി വന്ന മാരുതി 800 കാറില്‍ വന്ന കുടുംബമായിരിന്നു അടുത്ത ഇര. ഉടനെ കാറിന് കൈകാണിച്ച് നിര്‍ത്തിച്ചു. കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി കമ്മീഷണറുടെ അടുത്തെത്തി. ‘ഈ കാറില്‍ എത്ര പേര്‍ക്കു കയറാം? നിങ്ങള്‍ എത്ര പേരുണ്ട്?’ യതീഷ് ചന്ദ്രയുടെ ചോദ്യം. കമ്മീഷണര്‍ തന്നെ എണ്ണി. കുട്ടികള്‍ ഉള്‍പ്പെടെയാണ് എട്ടു പേര്‍. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇങ്ങനെയുള്ള യാത്രകള്‍ക്ക് 2000 രൂപയാണ് പിഴയീടാക്കുന്നതെന്നും തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയ ശേഷം കുടുംബത്തെ പറഞ്ഞു വിടുകയായിരുന്നു.

ഇതിനിടയിലാണ് മറ്റൊരു വാദവുമായി ബൈക്ക് യാത്രികന്‍ എത്തിയത്. ഹെല്‍മറ്റ് ധരിച്ചാല്‍ മുടി കൊഴിയുമെന്നാണ് ഇവരുടെ ന്യായം. എന്നാല്‍ അതിന് തക്കതായ മറുപടിയും അദ്ദേഹം നല്‍കി. ‘ഹെല്‍മെറ്റ് ധരിച്ചാല്‍ മുടി അല്ലേ പോകൂ. തല പോകിലല്ലോ?’ അദ്ദേഹം പറഞ്ഞു. ശേഷം ഗതാഗത നിയമം കര്‍ശനമാക്കി നടപ്പാക്കുമ്പോള്‍ ജനം സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് അദ്ദേഹം മടങ്ങിയത്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week