FeaturedHome-bannerKeralaNews

‘യാസ്’ ചുഴലിക്കാറ്റ് അതിശക്ത ചുഴലിക്കാറ്റായി മാറി, ഒഡിഷ -പശ്ചിമ ബംഗാൾ തീരത്തു ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്.- റെഡ് അലർട്ട്

ന്യൂഡൽഹി:വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ അതിശക്ത ചുഴലിക്കാറ്റ് രൂപപ്പെട്ടു കഴിഞ്ഞ 6 മണിക്കൂറായി വടക്കു- വടക്കു പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 15 കി.മീ വേഗതയിൽ സഞ്ചരിച്ച് 2021 മെയ് 25, വൈകുന്നേരം 5 .30 ഓടെ 19.5° N അക്ഷാംശത്തിലും 88.0° E രേഖാംശത്തിലും എത്തിയിരിക്കുന്നു.

നിലവിൽ ‘യാസ്’ എന്ന ശക്തമായ ചുഴലിക്കാറ്റ് പാരദ്വീപിൽ (ഒഡീഷ ) നിന്ന് 160 കി.മീ കിഴക്കു -തെക്കു കിഴക്കായും ബാലസോറിൽ (ഒഡീഷ ) നിന്ന് 250 കി.മീ തെക്ക് -തെക്കു കിഴക്കായും ഡിഗ (പശ്ചിമ ബംഗാൾ) യിൽ നിന്ന് 240 കി.മീ തെക്ക് -തെക്കു കിഴക്കായും,സാഗർ ദ്വീപിൽ ( പശ്ചിമ ബംഗാൾ) നിന്ന് 230 കി.മീ തെക്ക് ഭാഗത്തുമായാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്.

(Very Severe Cyclonic Storm)വടക്ക് -വടക്ക്‌ പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന (Very Severe Cyclonic Storm) ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് മെയ് 26 നു പുലർച്ചയോടെ വടക്കൻ ഒഡിഷ തീരത്തെത്തു ധാംറ പോർട്ടിന് സമീപം എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. തുടർന്ന് മേയ് 26 ഉച്ചയോടെ പശ്ചിമ ബംഗാൾ – വടക്കൻ ഒഡിഷ തീരത്തു പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ അതിശക്തമായ ചുഴലിക്കാറ്റായി (Very Severe Cyclonic Storm) കരയിൽ പ്രവേശിക്കാൻ സാധ്യത .

മെയ് 25 – മെയ് 26 തിയ്യതികളിൽ വടക്കൻ ബംഗാൾ ഉൾക്കടലിലും, ആന്ധ്രാ പ്രദേശ് -ഒഡിഷ- പശ്ചിമ ബംഗാൾ- ബംഗ്ലാദേശ് എന്നിവയുടെ തീരപ്രദേശങ്ങളിലും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മൽസ്യ തൊഴിലാളികൾ ഉടനെത്തന്നെ തീരത്ത് മടങ്ങിയെത്തുവാൻ നിർദേശം നൽകിയിട്ടുണ്ട് .

കേരള തീരത്തു മത്സ്യബന്ധനത്തിനു തടസമില്ല.

ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നിരുന്നാലും കേരളത്തിൽ മെയ് 25 – മെയ് 26 തിയ്യതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ ന്യൂനമർദ്ദ രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ മഞ്ഞ അലെർട് പുറപ്പെടുവിച്ചിട്ടുണ്ട് . കേരളത്തിലെ ദിനാവസ്ഥയിൽ (Weather) ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങൾ വരും മണിക്കൂറുകളിൽ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ന്യൂനമർദ്ദ രൂപീകരണവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button