ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി; യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയടക്കം എട്ടുപേര്‍ രാജിവച്ചു

കവരത്തി: ലക്ഷദ്വീപിലെ ബിജെപിയിൽ കൂട്ടരാജി. യുവമോർച്ച ജനറൽ സെക്രട്ടറി പി.പി.മുഹമ്മദ് ഹാഷിമടക്കം എട്ടുപേർ രാജിക്കത്ത് നൽകി. ലക്ഷദ്വീപിന്റെ ചുമതലയുള്ള എ.പി അബ്ദുള്ളക്കുട്ടിക്ക് രാജിക്കത്തുകൾ ഇ മെയിലിൽ അയച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ കൈക്കൊള്ളുന്ന ഏകപക്ഷീയമായ തീരുമാനങ്ങൾ ലക്ഷദ്വീപിന്റെ സമാധാനത്തിന് ഹാനികരം ആയതുകൊണ്ട് ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെക്കുന്നുവെന്നാണ് അവർ വ്യക്തമാക്കിയിട്ടുള്ളത്.

മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ട്രഷറർ എന്നിവർ ഉൾപ്പെടെ ഉള്ളവരാണ് രാജിവച്ചിട്ടുള്ളത്. ബിജെപിയിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതായി ഇന്ന് രാവിലെ മുതൽതന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചില നേതാക്കൾ അഡ്മിനിസ്ട്രേറ്ററുടെ നിലപാടുകൾക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാൽ ചില നേതാക്കൾ അഡ്മിനിസ്ട്രേറ്ററെ അനുകൂലിക്കുകയും ചെയ്തിരുന്നു. വ്യത്യസ്ത അഭിപ്രായങ്ങൾ വരുന്നതിനിടെയാണ് എട്ടുപേർ യുവമോർച്ചയിൽനിന്ന് രാജിവച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News