26 C
Kottayam
Saturday, June 6, 2026

വര്‍ക്ക്ഷോപ്പ് ജീവനക്കാരന്റെ 66,500 രൂപ ഗൂഗിള്‍ പേ വഴി തട്ടിയെടുത്തതായി പരാതി

Must read

കണ്ണൂര്‍: തളിപ്പറമ്പ് പരിയാരത്ത് വര്‍ക്ക്ഷോപ്പ് ജീവനക്കാരന്റെ 66,500 രൂപ ഗൂഗിള്‍ പേ വഴി തട്ടിയെടുത്തതായി പരാതി. യുപി രാംപൂര്‍ സ്വദേശി സക്കല്‍ റാസയുടെ പണമാണ് നഷ്ടമായത്. പോലീസ് കേസെടുത്ത് അന്വേഷണാരംഭിച്ചു.

ജൂലൈ മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭനം. പരിയാരം ഔഷധിക്ക് സമീപമുള്ള ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പിലുള്ള ജീവനക്കാരന്റെ അക്കൗണ്ടിലുണ്ടായിരുന്ന പണമാണ് നഷ്ടപ്പെട്ടത്. വര്‍ക്ക്ഷോപ്പ് ഉടമയെ ഫോണില്‍ വിളിച്ചയാള്‍ ഏഴിമല നാവിക അക്കാദമിയില്‍ നിന്നുള്ളയാളാണെന്നും വേഗം തന്നെ കാര്‍ റിപ്പയര്‍ ചെയ്ത് തരണമെന്നും ആവശ്യപ്പെട്ടു. സ്ഥലത്തില്ലാതിരുന്ന ഉടമ ജീവനക്കാരന്റെ നമ്പര്‍ വിളിച്ചയാള്‍ക്ക് കൈമാറുകയായിരുന്നു.

സക്കന്‍ റാസിയെ വിളിച്ചയാള്‍ 40000 രൂപ ഗൂഗിള്‍ പേ വഴി അയക്കാമെന്നും അതില്‍ 10000 രൂപ കാറുമായി വരുന്ന ഡ്രൈവറുടെ കൈവശം തിരികെ കൊടുക്കണമെന്നും പറഞ്ഞു. ഗൂഗിള്‍ പേ നമ്പര്‍ കൊടുത്ത് ഏതാനും സമയം കഴിഞ്ഞ് റാസിയുടെ അക്കൗണ്ടില്‍ നിന്ന് ആദ്യം 40000 രൂപയും പിന്നീട് 20000 രൂപയും അവസാനം 6500 രൂപയും പിന്‍വലിച്ചതായി മെസേജ് വന്നു. സംഭവത്തില്‍ പരിയാരം പോലീസില്‍ നല്‍കിയ പരാതി കൂടുതല്‍ അന്വേഷണത്തിനായി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week