കൊച്ചി: കൊവിഡ് സമയത്ത് മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശം നല്‍കി. അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മദ്യാശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. എക്സൈസ് കമ്മീഷണറോഡ് ഹാജരാകാനും കോടതി നിര്‍ദേശിച്ചു.
കൊവിഡ് പ്രോട്ടോക്കോള്‍ മദ്യാശാലകള്‍ക്ക് മുന്നില്‍ പാലിക്കുന്നില്ലെന്ന ഹര്‍ജിക്കാരന്റെ വാദം കോടതിയും ശരിവച്ചു. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും കോടതി പരിഗണിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News