കൊല്ലത്ത് നിന്ന് കാണാതായ യുവതി പാലക്കാട് വച്ച് കൊല്ലപ്പെട്ടു; കോഴിക്കോട് സ്വദേശി പിടിയില്‍

രാമനാദപുരം: കൊല്ലത്ത് നിന്നു കാണാതായ യുവതി പാലക്കാട് വച്ച് കൊല്ലപ്പെട്ടു. സംഭവത്തില്‍ കോഴിക്കോട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുഖത്തല സ്വദേശിനി സുചിത്ര(42)യെയാണ് പാലക്കാട്ടെ രാമനാദപുരത്ത് വച്ച് കൊല്ലപ്പെട്ടത്.

ബ്യൂട്ടീഷന്‍ ട്രെയിനര്‍ കോഴ്സ് പഠിക്കുന്ന സുചിത്ര ഭര്‍ത്താവിന്റെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് അവധിയെടുത്ത് പോയത്. രണ്ട് ദിവസം ഫോണില്‍ സംസാരിച്ചിരുന്നുവെങ്കിലും പിന്നീട് ബന്ധപ്പെടാന്‍ സാധിച്ചില്ല.

ബന്ധുക്കള്‍ കൊട്ടിയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാലക്കാട് രാമനാദപുരത്ത് വാടക വീട്ടില്‍ വച്ച് ഇവര്‍ കൊല്ലപ്പെട്ടുവെന്ന് പോലീസിന് ബോധ്യമായി. സംഭവത്തില്‍ കോഴിക്കോട് സ്വദേശി കുറ്റം സമ്മതിച്ചു. മൃതദേഹത്തിനായുള്ള തെരച്ചിലിലാണ് പോലീസ്.

യുവതിയെ കൊലപ്പെടുത്തി മൃതദേഹം വീടിന്റെ മതിലിനോട് ചേര്‍ന്ന് കുഴിച്ചുമൂടിയെന്നാണു വിവരം. മൃതദേഹം കുഴിച്ചിട്ടുവന്ന് സംശയിക്കുന്ന സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധസംഘത്തിന്റെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News