പത്തനംതിട്ട: പരാതി അന്വേഷിയ്ക്കാനായി പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച യുവാവിന്റെ കരണത്തടിച്ച് വനിത എസ്ഐ. യാതൊരു പ്രകോപനവുമില്ലാതെ യുവാവിനെ അടിച്ചത് അലീന സൈറസ്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലാണ് സംഭവം. വനിതാ പ്രബേഷന്‍ എസ്ഐ അലീന സൈറസിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. യുവാവിന്റെ ഏഴു വയസുള്ള മകളുടെ മുന്നില്‍ വച്ചാണ് വനിതാ എസ്‌ഐയുടെ പ്രകടനം.
<
പത്തനംതിട്ട വഞ്ചിപ്പൊയ്ക ഷാനിലാ മന്‍സിലില്‍ മുഹമ്മദ് ഹാഷി(33)മിനാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ചയാണ് സംഭവം. ഹാഷിമും ഭാര്യ വീട്ടുകാരുമായി ഏറെ നാളായി തര്‍ക്കം നിലനിന്നിരുന്നു. ഇതേപ്പറ്റി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജിനു എന്ന പൊലീസുകാരനാണ് ഹാഷിമിനെ പൊലീസ് സ്റ്റേഷനിലേക്ക് ്വിളിപ്പിച്ചത്. മുന്‍ കൗണ്‍സിലറും സിപിഎം നേതാവുമായ ആര്‍ സാബുവിനൊപ്പമാണ് ഹാഷിം, മാതാവ്, മകള്‍ എന്നിവര്‍ സ്റ്റേഷനിലേക്ക് പോയത്.
സാബു പൊലീസ് ഇന്‍സ്‌പെക്ടറുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് വെളിയില്‍ നിന്ന് ഹാഷിമിനെ വനിതാ എസ്ഐ തൊട്ടടുത്ത കെട്ടിടത്തിലേക്ക് വിളിച്ചു കൊണ്ടു പോയത്. പിതാവിന്റെ പിന്നാലെ ഏഴു വയസുള്ള മകളും പോയി. കെട്ടിടത്തിലേക്ക് കയറിയതിന് പിന്നാലെ പോക്രിത്തരം കാണിക്കുന്നോടാ എന്ന് ആക്രോശിച്ചു കൊണ്ട് വനിതാ എസ്ഐ ചെകിടത്ത് അടിക്കുകയായിരുന്നുവെന്ന് ഹാഷിം പറയുന്നു. ഇതു കണ്ട് മകള്‍ ഭയന്നു നിലവിളിച്ചു.
കേസുമായി യാതൊരു ബന്ധവുമില്ലാത്തയാളാണ് വനിതാ എസ്ഐ. മാഡം എന്തിനാണ് തന്നെ അടിച്ചതെന്ന് ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞില്ല. ഹാഷിം ഉടന്‍ തന്നെ ഇന്‍സ്‌പെക്ടറെ കണ്ട് വിവരം പറഞ്ഞു. പരാതിയുണ്ടെങ്കില്‍ എഴുതി നല്‍കാന്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ പറഞ്ഞു. അതനുസരിച്ച് പരാതി നല്‍കി. ഇതിനിടെ വിവരം അറിഞ്ഞ ഹാഷിമിന്റെ മാതാവ് സ്റ്റേഷനില്‍ ബഹളം വച്ചു. തുടര്‍ന്ന് ഒരു ജീപ്പ് വരുത്തി വനിതാ എസ്ഐയെ അതില്‍ കയറ്റി പറഞ്ഞു വിടുകയായിരുന്നുവെന്ന് ഹാഷിം പറയുന്നു