തിരുവനന്തപുരത്ത് വിവാഹ വാര്‍ഷികത്തിന്റെ പിറ്റേന്ന് യുവതി ഭര്‍തൃവീട്ടല്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: ഒന്‍പതാം വിവാഹ വാര്‍ഷികത്തിന്റെ പിറ്റേന്ന് യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകാര്യം കരിയം കുന്നില്‍വീട്ടില്‍ സജുമോന്റെ ഭാര്യ റീജയെ( 28) യാണ് ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്.

ഇന്നലെ സജുമോന്റെയും റീജയുടെയും വിവാഹ വാര്‍ഷികമായിരുന്നു. സംഭവം നടക്കുമ്പോള്‍ സജുമോന്‍ അമ്മയോടൊപ്പം ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ആ സമയം റീജയും ആറ് വയസുള്ള കുട്ടിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

തിരിച്ച് വീട്ടിലെത്തിയപ്പോള്‍ തൂങ്ങിയ നിലയില്‍ റീജയെ കണ്ടെത്തുകയായിരുന്നുവെന്നാണ് സജുമോന്‍ പറയുന്നത്. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തെ കുറിച്ച് ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News