28.8 C
Kottayam
Thursday, June 4, 2026

ഇരുവൃക്കകളും തകരാറിലായ യുവതി ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു

Must read

കൊച്ചി: ചികിത്സ പിഴവുമൂലം ഇരുവൃക്കകളും തകരാറിലായ നിര്‍ധന യുവതി വൃക്കമാറ്റി വയ്ക്കാന്‍ സുമനസുകളുടെ സഹായം തേടുന്നു. ചേര്‍ത്തല വയലര്‍ ചിറയില്‍പറമ്പില്‍ സ്വാദിഷ(24) ആണ് ഇരു വൃക്കകളും തകരാറിലായി ജീവത്തോട് മല്ലടിച്ചുകൊണ്ടിരിക്കുന്നത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രസവ സംബന്ധമായ ശസ്ത്രക്രിയയുടെ സമയത്തുണ്ടായ പിഴവുമൂലം സ്വാദിഷയുടെ ഇരുവൃക്കകളും തകരാറിലാവുകയായിരുന്നു. ഇതേതുടര്‍ന്ന് ഒന്നരവര്‍ഷം കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡയാലിസിസിന് വിധേയയായി.

അമ്മ ഉഷ പി വൃക്ക കൊടുക്കാന്‍ തയ്യാറാണ്. പക്ഷേ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഈ ശസ്ത്രക്രിയ നടത്താന്‍ സാങ്കേതിക തടസം ഉണ്ടെന്ന് അറിയിച്ചതോടെ സ്വാദിഷയെ ഇപ്പോള്‍ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ശസ്ത്രക്രിയക്ക് ഏകദേശം 20 ലക്ഷം രൂപ വേണ്ടിവരും. നിര്‍ധന കുടുംബമായ ഇവര്‍ ഇത്രയും വലിയ തുക കണ്ടെത്താന്‍ നെട്ടോട്ടമോടുകയാണ്. സ്വാദിഷയ്ക്ക് രോഗം വന്നതോടെ കയര്‍മാറ്റിന്റെ ഡിസൈന്‍ ചെയ്യുന്ന ഭര്‍ത്താവ് ദിനീഷിന് ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ഇവര്‍ക്ക് ഒരു മകനുണ്ട് ദേവദര്‍ശ്. സ്വാദിഷയുടെ അച്ഛന്‍ സോമന്‍ രണ്ടുവര്‍ഷം മുമ്പ് അപകടത്തില്‍ മരിച്ചു.

സ്വാദിഷയുടെ ചികിത്സയ്ക്കായി പണം സ്വരൂപിക്കാന്‍ ചേര്‍ത്തല എസ്ബിഐ ബ്രാഞ്ചില്‍ 35636414750 എന്ന നമ്പരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. IFSCode SBIN 0005046. ഫോണ്‍-9037103599.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week