NationalNews

അയാളുടെ ഭാരം എന്റെ ശരീരത്തിനു മുകളില്‍ അനുഭവപ്പെട്ടപ്പോഴാണ് ഞാന്‍ എഴുന്നേറ്റത്, കണ്ണു തുറന്നു നോക്കിയപ്പോള്‍ അയാള്‍ എനിക്കു മുകളിലായിരുന്നു; എട്ടുവയസുള്ളപ്പോള്‍ നേരിട്ട പീഡന അനുഭവം തുറന്നെഴുതി യുവതി

ബാല്യകാലത്ത് നേരിടേണ്ടി വന്ന ക്രൂരമായ ബലാത്സംഗത്തെ കുറിച്ചുള്ള യുവതിയുടെ തുറന്നെഴുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹ്യൂമന്‍സ് ഓഫ് മുംബൈ എന്ന സോഷ്യല്‍ മീഡിയ പേജില്‍ എഴുതിയ കുറിപ്പിലാണ് തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് അവള്‍ തുറന്നെഴുതിയത്. എട്ടുവയസുള്ളപ്പോള്‍ അകന്ന ബന്ധുവായ 35കാരനായ അമ്മവനില്‍ നിന്നാണ് പെണ്‍കുട്ടിയ്ക്ക് ആദ്യം പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ഇയാള്‍ ക്രൂരപീഡനത്തിന് ഇരയാക്കുകയായിരിന്നു.

പിന്നീട് അയല്‍വാസിയായ സുഹൃത്തിന്റെ സുഹൃത്ത് ക്രൂരമായി പീഡിപ്പിച്ചതിനെ കുറിച്ചും പെണ്‍കുട്ടി കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. അന്നും എല്ലാം നഷ്ടമായി. കുളിച്ചാല്‍ എല്ലാം വൃത്തിയാകുമെന്നു കരുതി ഓരോ തവണയും ആ മാലിന്യം എന്റെ ശരീരത്തില്‍ നിന്നും കഴുകികളയുകയായിരിന്നുവെന്നും കുറിപ്പില്‍ പറയുന്നു.

യുവതിയുടെ കുറിപ്പിന്റെ സംക്ഷിപ്ത രൂപം വായിക്കാം

ബലാത്സംഗവും ലൈംഗിക ചൂഷണവും

അയാളുടെ ഭാരം എന്റെ ശരീരത്തിനു മുകളില്‍ അനുഭവപ്പെട്ടപ്പോഴാണ് ഞാന്‍ എഴുന്നേറ്റത്. എട്ടു വയസ്സായിരുന്നു എന്റെ പ്രായം. വീട്ടുകാരെല്ലാം ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി പോയ സമയത്തായിരുന്നു അയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറിയത്. കണ്ണു തുറന്നു നോക്കിയപ്പോള്‍ അയാള്‍ എനിക്കു മുകളിലായിരുന്നു. അയാള്‍ എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാന്‍ നിശ്ചലയായി. എന്റെ ശരീരം മരവിച്ചു പോയി. ഒച്ചവയ്ക്കാന്‍ പോലും കഴിഞ്ഞില്ല. ഞങ്ങളുടെ അകന്ന ബന്ധുവായ 35 വയസ്സുള്ള അമ്മാവനായിരുന്നു അത്.

ഈ ക്രൂരകൃത്യത്തിനു ശേഷം അയാള്‍ ഓടിപ്പോയി. പിന്നീട് മൂത്രമൊഴിക്കുമ്പോഴെല്ലാം എനിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടു. രക്തസ്രാവമുണ്ടായി. യോനിയില്‍ സാരമായ മുറിവേറ്റു. കയ്യും മുഖവും കഴുകിയ ശേഷം ഞാന്‍ തിരികെ കിടക്കയിലേക്ക് വീണു. ആ രാത്രി മുഴുവന്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലായിരുന്നില്ല. ആരോടും ഇതേകുറിച്ച് സംസാരിക്കാനുള്ള ധൈര്യവും എനിക്കുണ്ടായിരുന്നില്ല.

പിന്നീട് ഒരിക്കലും ഞാന്‍ അയാളെ കണ്ടിട്ടില്ല. പക്ഷേ, ആ സംഭവം ഏല്‍പിച്ച ആഘാതം വളരെ വലുതായിരുന്നു. സമാനമായ മറ്റൊരു അനുഭവവും എനിക്കുണ്ടായി. സ്‌കൂള്‍ കഴിഞ്ഞു വന്നാല്‍ ഉച്ചഭക്ഷണത്തിനായി ഞാന്‍ അയല്‍വാസിയുടെ വീട്ടില്‍ പോകുമായിരുന്നു. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത ഒരു ദിവസം അവന്‍ സുഹൃത്തുക്കളെ അവിടേക്ക് വിളിച്ചു വരുത്തി.

എനിക്കു മുന്നില്‍ നിന്ന് അവര്‍ സ്വയംഭോഗം നടത്തി. അവരില്‍ ഒരാള്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി. അപ്പോഴും എനിക്ക് രക്തസ്രാവമുണ്ടായി. എല്ലാം എനിക്ക് നഷ്ടമായി. കുളിച്ചാല്‍ എല്ലാം വൃത്തിയാകുമെന്നു കരുതി ഓരോ തവണയും ആ മാലിന്യം എന്റെ ശരീരത്തില്‍ നിന്നും കഴുകികളഞ്ഞു. ഏകദേശം 4 മാസത്തോളം ഇത്തരം അനുഭവം എനിക്കുണ്ടായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker