23.9 C
Kottayam
Thursday, June 4, 2026

‘സ്ത്രീയായിപ്പോയി, അല്ലെങ്കില്‍ ചേംമ്പറിന് പുറത്തേക്ക് വലിച്ചിട്ട് തല്ലിച്ചതച്ചേനെ’ വനിത മജിസ്‌ട്രേറ്റിന്റെ മൊഴി പുറത്ത്

Must read

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ തടഞ്ഞുവച്ച സംഭവത്തില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും കേസിലെ ഒന്നാം പ്രതിയുമായ കെ.പി ജയചന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരേയുള്ള പോലീസ് എഫ്.ഐ.ആറില്‍ ഗുരുതര ആരോപണങ്ങള്‍. ദേഹോപദ്രവം ഏല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ കെ.പി ജയചന്ദ്രന്‍ അടക്കമുള്ളവര്‍ തന്നെ തടഞ്ഞുവച്ചു. കെ.പി. ജയചന്ദ്രന്‍ കൈചൂണ്ടി തന്റെ നേര്‍ക്ക് അടുക്കുകയും ഈ ഉത്തരവ് മാറ്റിയെഴുതണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീയായിപ്പോയി, അല്ലെങ്കില്‍ ചേംമ്പറിന് പുറത്തേക്ക് വലിച്ചിട്ട് തല്ലിച്ചതച്ചേനെയെന്ന് ആക്രോശിച്ചു. ഇനി ഇവിടെ ഇരുന്നുകൊള്ളണമെന്നും പുറത്ത് ഇറങ്ങിപ്പോകരുതെന്നും പറഞ്ഞതായി നിതാ മജിസ്‌ട്രേറ്റ് ദീപാ മോഹന്‍ നല്‍കിയ മൊഴിയില്‍ ആരോപിക്കുന്നു.

ഈ കോടതി എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അഭിഭാഷകര്‍ തീരുമാനിക്കും. ഈ കോടതി ഇനി പ്രവര്‍ത്തിക്കില്ലെന്നും കെ.പി. ജയന്ദ്രന്‍ പറഞ്ഞതായി മജിസ്‌ട്രേറ്റ് ദീപാ മോഹന്‍ മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ 10 അഭിഭാഷകര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മജിസ്‌ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.പി. ജയചന്ദ്രനും മറ്റു ഭാരവാഹികളും അടക്കം കണ്ടാലറിയാവുന്ന 10 അഭിഭാഷകരെ പ്രതികളാക്കി വഞ്ചിയൂര്‍ പോലീസ് കേസെടുത്തത്. മജിസ്‌ട്രേറ്റ് ദീപ മോഹന്റെ പരാതിയില്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റാണു കേസെടുക്കാന്‍ നിര്‍ദേശിച്ചു പോലീസിനു കൈമാറിയത്.

മജിസ്‌ട്രേറ്റിനെ ചേംബറില്‍ തടഞ്ഞുവച്ചതടക്കമുള്ള പരാതിയില്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്താണു കേസെടുത്തത്. ഇതു സംബന്ധിച്ച എഫ്‌ഐആറും പോലീസ് രജിസ്റ്റര്‍ ചെയ്തു. വഞ്ചിയൂര്‍ കോടതിയില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയിലും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, അഭിഭാഷകര്‍ക്കെതിരേ കേസെടുത്തതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയിലെ കോടതികള്‍ അഭിഭാഷകര്‍ ബഹിഷ്‌കരിക്കുമെന്നു ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

Popular this week