23.9 C
Kottayam
Thursday, June 4, 2026

പൊള്ളാച്ചിയില്‍ നിന്ന് വടക്കാഞ്ചേരിയിലെ വീട്ടിലെത്താന്‍ സ്വന്തം അമ്മയെ ‘കൊന്ന്’ മകള്‍! ഒടുവില്‍ വമ്പന്‍ ട്വിസ്റ്റ്

Must read

വടക്കഞ്ചേരി: പൊള്ളാച്ചിയില്‍ നിന്ന് വടക്കഞ്ചേരിയിലെ വീട്ടിലെത്താന്‍ സ്വന്തം അമ്മ മരിച്ചെന്ന് കള്ളത്തരം പറഞ്ഞ് മകള്‍. പക്ഷേ, ക്ലൈമാക്സ് പൊളിഞ്ഞു. ഇന്നലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അമ്മ മരിച്ചെന്ന് കള്ളംപറഞ്ഞ് ബൈക്കിലാണ് മകള്‍ കേരളത്തില്‍ എത്തിയത്. ഗോവിന്ദാപുരം അതിര്‍ത്തിയിലെത്തിയ ഇവര്‍ തന്റെ അമ്മ മരിച്ചെന്നും നാട്ടിലേക്ക് പോകണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍, അതിര്‍ത്തിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വടക്കഞ്ചേരിയിലെ ആരോഗ്യപ്രവര്‍ത്തകരോട് സംഭവം സത്യമാണോ എന്നന്വേഷിക്കാന്‍ ഏര്‍പ്പെടുത്തി. വടക്കഞ്ചേരിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഇവര്‍ താമസിക്കുന്ന ഭാഗത്തുള്ള ആശാ പ്രവര്‍ത്തകയെ വിളിച്ചപ്പോള്‍ സംഭവം സത്യമാണെന്ന് ആശാപ്രവര്‍ത്തക അറിയിച്ചു. ഇതോടെ യുവതിയെ അതിര്‍ത്തി കടത്തിവിട്ടു. ഏഴരയോടെ വീട്ടിലുമെത്തി.

പിന്നീടാണ് ട്വിസ്റ്റ് നടന്നത്. പത്തുമണിയോടെ ആശാപ്രവര്‍ത്തക വീണ്ടും വടക്കഞ്ചേരി വകുപ്പധികൃതരെ വിളിച്ച് അമ്മ മരിച്ചിട്ടില്ലെന്ന് അറിയിച്ചു. പൊള്ളാച്ചിയില്‍നിന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ മകള്‍ പുറപ്പെടുംമുമ്പ് ആശാപ്രവര്‍ത്തകയെ വിളിച്ച് അമ്മ മരിച്ചെന്നും നാട്ടിലേക്ക് വരികയാണെന്നും പറഞ്ഞിരുന്നുവത്രേ. ഇതിനുശേഷം ആറുമണിയോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ആശാപ്രവര്‍ത്തകയെ വിളിച്ച് വിവരമന്വേഷിച്ചത്. അതുകൊണ്ട് സംഭവം സത്യമാണെന്നാണ് ധരിച്ചതെന്ന് ആശാപ്രവര്‍ത്തക പറഞ്ഞു.

രാത്രി പത്തുമണിയോടെ ആശാപ്രവര്‍ത്തകയുടെ ഭര്‍ത്താവ് യുവതിയുടെ വീട്ടില്‍പ്പോയി അന്വേഷിച്ചുവന്നപ്പോഴാണ് സത്യം മനസ്സിലായത്. തുടര്‍ന്ന്, ആരോഗ്യവകുപ്പധികൃതരും പോലീസും പൊള്ളാച്ചിയില്‍ നിന്ന് വീട്ടിലെത്തിയ സ്ത്രീയെ ചോദ്യംചെയ്തപ്പോള്‍ ആശാപ്രവര്‍ത്തക ഇവരുടെ ബന്ധുവാണെന്ന് മനസ്സിലായി.

- Advertisement -

പൊള്ളാച്ചിയില്‍നിന്ന് അതിര്‍ത്തിവരെ ഒരു ബൈക്കിലും അതിര്‍ത്തിയില്‍നിന്ന് വടക്കഞ്ചേരി സ്വദേശിയായ യുവാവിന്റെ ഒപ്പവുമാണ് ഇവര്‍ വീട്ടിലെത്തിയതെന്നും തെളിഞ്ഞു. ഇതോടെ, രണ്ടുപേരെയും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

Popular this week