യുതിയ്‌ക്കെതിരായ ലൈംഗിക പീഡനാരോപണം,വക്കീല്‍ നോട്ടീസ് ലഭിച്ചത് സത്യം,കമലിന്റെ പ്രതികരണമിങ്ങനെ
കൊച്ചി : യുവനടിയുടെ ലൈംഗികാരോപണത്തില്‍ മറുപടിയുമായി സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. തന്റെ പേര് നശിപ്പിക്കാനായി കെട്ടിച്ചമച്ച അടിസ്ഥാന രഹിതമായ ആരോപണമാണിതെന്ന് കമല്‍ പറഞ്ഞു. പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.ഒരു വര്‍ഷം മുന്‍പ് എന്റെ പേരില്‍ വക്കീല്‍ നോട്ടീസ് ലഭിച്ചെന്നത് സത്യമാണ്. എന്നാല്‍ ആരോപണം വ്യാജമായതിനാല്‍ എന്റെ വക്കീലിന്റെ നിര്‍ദ്ദേശ പ്രകാരം പരാതിക്കാരിയുടെ തുടര്‍നടപടിക്കായി കാത്തിരുന്നു. അങ്ങനെ ഉണ്ടാവാത്തത് കാരണം ഞാനത് ഗൗനിച്ചില്ല,’ കമല്‍ പറഞ്ഞു.
പക്ഷേ താന്‍ മറ്റൊരു ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് ചാനല്‍ പ്രക്ഷേപണം ചെയ്തതെന്നും കമല്‍ പറഞ്ഞു. ‘പ്രതിഫലവുമായി ബന്ധപ്പെട്ട് ഞാനും ഒരു നിര്‍മ്മാതാവും തമ്മില്‍ പ്രശ്‌നമുണ്ടായി. പ്രശ്‌നം ഒത്തുതീര്‍ന്നോ എന്ന ചോദ്യത്തിനാണ് ഞാന്‍ മറുപടി നല്‍കിയത്.’
തനിക്കെതിരായ ഗൂഢാലോചനയില്‍ ചലച്ചിത്ര അക്കാദമിയിലെ ഒരു മുന്‍ അംഗത്തിന് പങ്കുണ്ടോയെന്നും കമല്‍ സംശയിക്കുന്നു. ‘എന്റെ വക്കീലിനും അക്കാദമിയിലെ മുന്‍ അംഗത്തിനും മാത്രമേ ഈ വക്കീല്‍ നോട്ടീസിനെ പറ്റി അറിയൂ. ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആ അംഗം അടുത്തിടെ രാജിവച്ചിരുന്നു. അയാളാണോ ഈ വിഷയം ഉയര്‍ത്തിക്കാട്ടിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷെ അതു തെളിയിക്കാന്‍ എന്റെ പക്കല്‍ രേഖയില്ല,’ കമല്‍ പറഞ്ഞു.
പ്രണയമീനുകളുടെ കടല്‍’ എന്ന ചിത്രത്തില്‍ നായികാ വേഷം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നായിരുന്നു നടിയുടെ വക്കീല്‍ നോട്ടീസിലെ ആരോപണം.