24 C
Kottayam
Thursday, June 4, 2026

താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ച യുവതിയെ സിനിമാ സ്‌റ്റൈലില്‍ തട്ടിക്കൊണ്ടുപോയി

Must read

ചെന്നൈ: സേലത്ത് താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ ഗുണ്ട സംഘം സിനിമാ സ്‌റ്റൈലില്‍ തട്ടിക്കൊണ്ടു പോയി. ഒരു രാവും പകലും തിരഞ്ഞിട്ടും പോലീസിന് കണ്ടെത്താനും സാധിച്ചില്ല. ഈ റോഡ് സ്വദേശികളായ ശെല്‍വനും ഇളര്‍മതിയും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇരുവരും പിന്നീട് പ്രണയത്തിലാവുകയും ചെയ്തു.

എന്നാല്‍ ശെല്‍വന്‍ താഴ്ന്ന ജാതിയില്‍ പെട്ട ആളായതിനാല്‍ ഇളര്‍മതിയുടെ കുടുംബം ഇതിനെ എതിര്‍ത്തു. എന്നാല്‍ ദ്രാവിഡ വിടുതലൈ ഇയ്യക്കം പ്രവര്‍ത്തകര്‍ കമിതാക്കള്‍ക്ക് പിന്തുണയുമായി എത്തി. ഇതോടെ ശെല്‍വന്‍ രജിസ്റ്റര്‍ വിവാഹം നടത്താന്‍ തീരുമാനിക്കുക ആയിരുന്നു.

തുടര്‍ന്ന് പാര്‍ട്ടി പ്രാദേശിക നേതാവ് ഈശ്വരന്റെ കാര്‍മികത്വത്തില്‍ കൊളത്തൂര്‍ കാവളാണ്ടിയൂരിലെ പെരിയാര്‍ ലൈബ്രറിയില്‍ വച്ചു വിവാഹം നടത്തി. ഇരുവരും വൈകിട്ട് അഞ്ച് മണി വരെ ഈശ്വരന്റെ വീട്ടില്‍ താമസിച്ചു. തുടര്‍ന്ന് സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോയി. ഇതിനിടെ സംഘം ഈശ്വറിന്റെ വീട് ആക്രമിച്ചു. ഇതിനിടെ വടിവാളുമായി എത്തിയ നാപ്പതില്‍ അധികം വരുന്ന സംഘം ഈശ്വരനെ ക്രൂരമായി മര്‍ദിച്ചു.

നവദമ്പതികള്‍ എവിടെയെന്നു പറയാന്‍ കൂട്ടാക്കാതിരുന്നതോടെ സംഘം ഈശ്വരനെ കാറില്‍ കയറ്റി തിരച്ചില്‍ തുടങ്ങി. ഒടുവില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നു ഇരുവരെയും സംഘം കണ്ടെത്തുകയും ആക്രമിക്കുകയും ചെയ്തു. പിന്നീട് ശെല്‍വനെയും ഇളര്‍മതിയെയും രണ്ടു കാറുകളിലാക്കി കൊണ്ടുപോയി.

- Advertisement -

അക്രമികളില്‍നിന്ന് രക്ഷപെട്ട ഈശ്വരന്‍ പോലീസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിച്ചു. ഇതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. രാത്രി വൈകി ശെല്‍വനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പക്ഷെ ഇളര്‍മതിയെ കുറിച്ചു ഇതുവരെ വിവരം ഒന്നും ഇല്ല. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ജഗന്നാഥന്‍ അടക്കമുള്ളവരെ പോലീസ് പിടികൂടി ചോദ്യം ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week