26 C
Kottayam
Monday, May 13, 2024

എസ്.എസ്.എല്‍.സി പരീക്ഷാ ഹാളിലേക്ക് തെരുവുനായ ഓടിക്കയറി; വിദ്യാര്‍ത്ഥിക്ക് കടിയേറ്റു

Must read

തൃശൂര്‍: എസ്.എസ്.എല്‍.സി പരീക്ഷ നടക്കുന്നതിനിടെ തെരുവുനായ പരീക്ഷാ ഹാളിലേക്ക് ഓടിക്കയറി വിദ്യാര്‍ത്ഥിയെ കടിച്ചു. ചെറുതുരുത്തിയിലാണ് സംഭവം. കുളമ്പുമുക്ക് സ്വദേശിയായ വിദ്യാര്‍ഥിക്കാണ് കടിയേറ്റത്.

പരീക്ഷാ ഹാളിലേക്ക് ഓടിക്കയറിയ തെരുവുനായ വിദ്യാര്‍ഥിയുടെ കൈയില്‍ കടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി.

വിദ്യാര്‍ഥിയെ തിരികെ ഹാളില്‍ എത്തിച്ച് പരീക്ഷയെഴുതാന്‍ അവസരമൊരുക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week