ബിഗ്‌ബോസ് താരത്തിന്റെ പിതാവ് പീഡിപ്പിച്ചു; പരാതിയുമായി യുവതി രംഗത്ത്

മുംബൈ: ബിഗ്‌ബോസ് 13 ഫൈനലിസ്റ്റ് ഷെഹ്നാസ് ഗില്ലിന്റെ പിതാവ് തോക്കു ചൂണ്ടി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. 40 വയസുകാരിയായ യുവതിയാണ് ഷെഹ്നാസ് ഗില്ലിന്റെ പിതാവ് സന്തോഖ് സിംഗ് ഷുഖ് തന്നെ അയാളുടെ കാറിലേക്ക് കൊണ്ടുപോയ ശേഷം തോക്ക് ചൂണ്ടി പീഡിപ്പിച്ചതായി പരാതി നല്‍കിയത്.

താന്‍ ആണ്‍ സുഹൃത്തിനെ കാണുന്നതിനായാണ് പഞ്ചാബിലെ ബീസിലുള്ള സന്തോഖിന്റെ വീട്ടിലേക്ക് എത്തിയത്. ആണ്‍ സുഹൃത്തിനെ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നെ വീട്ടില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ ശേഷമാണ് സിംഗ് പീഡിപ്പിച്ചതെന്നാണ് യുവതി പരാതിയില്‍ പറയുന്നു. സംഭവത്തെ കുറിച്ച് ഷെഹ്നാസ് പ്രതികരിച്ചിട്ടില്ല.

കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം സന്തോഖിനെ തേടി പോലീസ് അയാളുടെ വീട്ടിലേക്ക് എത്തിയിരുന്നുവെങ്കിലും സന്തോഖ് അവിടെ ഉണ്ടായിരുന്നില്ല. ഇയാള്‍ നിലവില്‍ ഒളിവിലാണെന്നതാണ് പോലീസ് നല്‍കുന്ന വിവരം.

അതേസമയം ഇങ്ങനെയൊരു സ്ത്രീയെ തന്റെ അച്ഛന് അറിയില്ലെന്നും ഇത് തങ്ങളെ അപമാനിക്കാനായി മനഃപൂര്‍വം കെട്ടിച്ചമച്ച കേസ് ആണെന്നും ഷെഹ്നാസിന്റെ സഹോദരനായ ഷഹബാസ് ഗില്‍ പറയുന്നു.

അവര്‍ കള്ളം പറയുകയാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്. സംഭവം നടന്നുവെന്ന് അവര്‍ പറയുന്ന പ്രദേശത്ത് സി.സി.ടി.വി ഉണ്ട്. അതിന്റെ റെക്കോര്‍ഡിംഗുകള്‍ കിട്ടാനുള്ള ശ്രമത്തിലാണ് ഇപ്പോഴെന്നും ഷഹബാസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News