ഭര്‍ത്താവിനെയും രണ്ടു മക്കളേയും ഉപേക്ഷിച്ച് യുവതി പോത്ത് കച്ചവടക്കാരനൊപ്പം ഒളിച്ചോടി; വാടകയ്ക്ക് വീടെടുത്ത് താമസവും തുടങ്ങി, ഒടുവില്‍ സംഭവിച്ചത്

തിരുവനന്തപുരം: ഭര്‍ത്താവിനെയും രണ്ടു മക്കളേയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പോലീസ് പിടിയില്‍. കോട്ടുകാല്‍ ആഴിമല സ്വദേശി സരിതാ രാജ് (33), പോത്ത് കച്ചവടക്കാരനുമായ അതിയന്നൂര്‍ തൊങ്ങല്‍ നെല്ലിമൂട് ചന്തയ്ക്ക് പിറകുവശം ബിജുകുമാര്‍ ഭവനില്‍ ഷിബുകുമാര്‍ (38) എന്നിവരെയാണ് അറസ്റ്റുചെയ്തത്. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് അറസ്റ്റിലായ ഷിബുകുമാര്‍. 7വയസുകാരിയായ മകളെയും 3 വയസുള്ള മകനെയും ഉപേക്ഷിച്ചാണ് സരിത ഷിബുകുമാറിനൊപ്പം പോയത്.

ഇരുവരും ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ കാട്ടാക്കട കള്ളിക്കാട്ട് വാടകയ്ക്ക് വീടെടുത്ത് താമസിച്ചുവരികയായിരുന്നു. ഇരുവരുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കള്ളിക്കാട്ട് ഉള്ളതായി മനസിലാക്കി. അതേസമയം, പോലീസ് തങ്ങളെ തിരയുന്നു എന്ന് മനസിലാക്കിയ ഇരുവരും ഇവിടെ നിന്ന് വിഴിഞ്ഞം ഭാഗത്തേക്ക് പോകുകയും ഇതിനിടയില്‍ പോലീസ് പിടികൂടുകയായിരുന്നു.

സരിതാ രാജിന്റെ ഭര്‍ത്താവും കാമുകനായ ഷിബുകുമാറും പശു കച്ചവട ബ്രോക്കര്‍മാര്‍ കൂടിയാണ്. ഈ പരിചയത്തിലാണ് ഷിബുകുമാര്‍ സരിതയുമായി അടുപ്പത്തിലായത്. സരിതയെ കാണാനില്ലെന്ന് അമ്മ ശാന്തയുടെ പരാതിയില്‍ വിഴിഞ്ഞം പോലീസും ഷിബുകുമാറിന്റെ ഭാര്യയുടെ പരാതിയില്‍ നെയ്യാറ്റിന്‍കര പോലീസും കേസെടുക്കുകയായിരുന്നു. പ്രതികളെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം റിമാന്‍ഡുചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News